ഭിക്ഷക്കാരനില്‍ നിന്ന് ഉദ്യോഗസ്ഥനിലേക്ക്! ഞെട്ടിക്കും ഈ മാറ്റം; ഒരൊറ്റ ദിവസംകൊണ്ട് മാറിമറിഞ്ഞ ജീവിതം; തെരുവോരങ്ങളില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് പ്രചോദനമാവുന്ന കഥ

kiytikytijkytgjപ്രശസ്തമായ ഒരു ചാനല്‍ ഷോയുടെ പരസ്യവാചകമായിരുന്നു, ഒരൊറ്റ ചോദ്യം മതി ജീവിതം മാറിമറിയാന്‍ എന്നത്. ചോദ്യത്തിലൂടെയല്ലെങ്കിലും പലവിധത്തില്‍ നിമിഷനേരം കൊണ്ട് ജീവിതം മാറിമറിഞ്ഞ ധാരാളം പേരുണ്ട് ലോകത്തില്‍. തെരുവില്‍ അലഞ്ഞുനടന്നിരുന്ന ഈ ഭിക്ഷക്കാരന്‍ ഉയര്‍ന്ന ജോലിക്കാരനായതും ഇത്തരത്തിലാണ്. ഒരു കപ്പ് കാപ്പിയും ഒരു സാന്‍ഡ്വിച്ചും കൊണ്ടുവന്ന മാറ്റമായിരുന്നു അത്. ഡേവിഡ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ചെസ്റ്ററിലുള്ള ഒരു ഭിക്ഷക്കാരനായിരുന്നു അയാള്‍. ആരെങ്കിലും കൊടുക്കുന്ന ഭക്ഷണവും ചില്ലറയും കൊണ്ട് ജീവിച്ചു പോന്നിരുന്നയാള്‍.

ഭിക്ഷയാചിച്ച് ഒരിക്കല്‍ അയാള്‍ ചാരിറ്റി സപ്പോര്‍ട്ടിങ് ഹോംലെസ് അസിസ്റ്റിങ് റെഫ്യൂജീസ്(ഷെയര്‍) എന്ന സ്ഥാപനത്തിന്റെ ഷോപ്പിലെത്തി. ആരോരുമില്ലാതെ അലഞ്ഞു നടക്കുന്നവര്‍ക്ക് ആശ്രയം നല്‍കുന്ന ഒരു സ്ഥാപനമാണിത്. അവിടെനിന്ന് പ്രദേശവാസിയായ ഒരാള്‍ ഒരു കാപ്പിയും സാന്‍ഡ്വിച്ചും വാങ്ങി നല്‍കി. ഒപ്പം കുറച്ചു പൈസയും. ഷെയറിനൊപ്പം പ്രവര്‍ത്തിക്കുന്ന ചെസ്റ്റേഴ്‌സ് എയ്ഡ് ടു ദ ഹോംലെസ്(ക്യാച്ച്) എന്ന സംഘടന ഡേവിഡിനെ കാണുകയും ഷെയറിനൊപ്പം പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ഡേവിഡ് അവര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തില്‍ മുഴുകി. കഴിഞ്ഞ ദിവസം ഡേവിഡിനെ അവര്‍ ഒരു ഇന്റര്‍വ്യൂവിനു സഹായിച്ചു.

നല്ല കോട്ടും സ്യൂട്ടും ഇടുവിച്ച്, നല്ലൊരു സിവിയും തയാറാക്കി അദ്ദേഹത്തെ അവര്‍ ഇന്റര്‍വ്യൂവിനു വിട്ടു. പിറ്റേന്നു ഡേവിഡ് തിരിച്ചെത്തി. ഇന്റര്‍വ്യൂ ജയിച്ചു. ജോലി കിട്ടി. അങ്ങനെ തെരുവില്‍ അലഞ്ഞു നടന്നിരുന്ന ഡേവിഡ് നല്ലൊരു ജോലിക്കാരനായി. ഷെയര്‍ ഷോപ്പ് ചെസ്റ്ററിന്റെ ഫേസ്ബുക്ക് പേജില്‍ ഡേവിഡിന്റെ കഥ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു. ഭിക്ഷക്കാരനായി നടന്ന ഡേവിഡിന്റെയും ജോലിക്കാരനായി മാറിയ ഡേവിഡിന്റെയും ചിത്രങ്ങളോടെയായിരുന്നു പോസ്റ്റ്. തന്റെ കഥ ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ അറിയിക്കണമെന്നു ഡേവിഡാണു പറഞ്ഞത്. തെരുവോരങ്ങളില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് പ്രചോദനമാവും തന്റെ അനുഭവം എന്ന വിചാരത്തോടെയാണ് ഡേവിഡ് തന്റെ കഥ ഫേസ്ബുക്കിലൂടെ ആളുകള്‍ അറിയട്ടെ എന്ന് തീരുമാനിച്ചത്.

Related posts