കൊല്ലം കാർക്കിതെന്തുപറ്റി;  വിവാഹം കഴിഞ്ഞിട്ട് എട്ടുമാസം;  ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു


കൊ​ല്ലം: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.കാ​വ​നാ​ട് ക​ന്നി​മേ​ൽ ചേ​രി​യി​ൽ പു​ളി​ഞ്ചി​ക്ക​ൽ വീ​ട്ടി​ൽ ക​ണ്ണ​ന്‍റെ ഭാ​ര്യ അ​നു​ജ (23)യാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​നു​ജ​യു​ടെ പി​താ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ഭ​ർ​തൃ​മാ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു.

ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ഭ​ർ​തൃ​മാ​താ​വ് അ​നു​ജ​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വ​ന്നി​രു​ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​നു​ജ​യും ക​ണ്ണ​നും ത​മ്മി​ൽ വീ​ട്ടി​ൽ വ​ഴ​ക്കി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് മു​റി​ക്കു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ച അ​നു​ജ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട അ​നു​ജ​യെ വാ​തി​ൽ​ച​വി​ട്ടി​പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു .

ക​ഴി​ഞ്ഞ​ഡി​സം​ബ​റി​ലാ​യി​രു​ന്നു ക​ണ്ണ​ന്‍റെ​യും അ​നു​ജ​യു​ടെ വി​വാ​ഹം .ശ​ക്തി​കു​ള​ങ്ങ​ര സി​ഐ എ​ൻ. ആ​ർ. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts

Leave a Comment