ക​ട​ലി​ൽ കാ​ണാ​താ​യ രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ കിട്ടി

വി​ഴി​ഞ്ഞം : ക​ട​ലി​ൽ കാ​ണാ​താ​യ നാ​ലു പേ​രി​ൽ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. മ​റ്റു ര​ണ്ടു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ കോ​വ​ളം ഗ്രോ​ബീ​ച്ചി​നും പൂ​ന്തു​റ​ക്കും സ​മീ​പ​ത്ത് നി​ന്നാ​ണ് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ജോ​ൺ​സ​ൺ ക്ളീ​റ്റ​സ് ( 25 ), മ​നു നെ​പ്പോ​ളി​യ​ൻ (23) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് ബോ​ട്ടി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ര​യി​ലെ​ത്തി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് തെ​ര​ച്ചി​ലി​നി​ട​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പു​ല്ലു​വി​ള സ്വ​ദേ​ശി​ക​ളാ​യ സാ​ബു ജോ​ർ​ജ്ജ് (23), സ​ന്തോ​ഷ് വ​ർ​ഗീ​സ് (25) എ​ന്നി​വ​ർ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ-.​പു​ല്ലു​വി​ള സ്വ​ദേ​ശി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ 10 അം​ഗ സം​ഘ​ത്തി​ലെ ജോ​ൺ​സ​ൺ ക്ളീ​റ്റ​സ് ജോ​ലി സം​ബ​ന്ധ​മാ​യി ഇ​ന്ന് വി​ദേ​ശ​ത്ത് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘം ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടെ ആ​ഴി​മ​ല ക​ട​ൽ​തീ​ര​ത്തെ​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ൾ ആ​റു​മ​ണി​യോ​ടെ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി തി​ര​യി​ൽ​പെ​ട്ടു.

ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി മ​റ്റ് മൂ​ന്ന്പേ​ർ കൂ​ടി ക​ട​ലി​ലി​റ​ങ്ങി​യെ​ങ്കി​ലും എ​ല്ലാ​വ​രും തി​ര​യി​ൽ​പെ​ട്ടു. ഇ​തി​ൽ ആ​ദ്യം തി​ര​യി​ൽ​പ്പെ​ട്ട പു​ല്ലു​വി​ള സ്വ​ദേ​ശി നി​ക്കോ​ൾ​സ​ൺ (25) നെ ​സ​മീ​പ​ത്ത് ചൂ​ണ്ട ഇ​ട്ടു​കൊ​ണ്ടി​രു​ന്ന​യാ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പ​ടു​ത്തി ആ​ശു​പ​ത്രി​യി​ലാ​ക്കി.​

Related posts

Leave a Comment