ടി​പ്പ​റി​ടി​ച്ച് ന​ടു​റോ​ഡി​ല്‍ മ​രി​ച്ചയാ​ളു​ടെ മൃ​ത​ദേ​ഹം; മണിക്കൂറുകൾ കാത്തുനിന്നിട്ടും ആംബുലൻസ് വന്നില്ല; മൃതദേഹവുമായി പോലീസുകാർ നടന്നത് അരകിലോമീറ്റർ; സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത് കോഴഞ്ചേരിയിൽ

കോ​ഴ​ഞ്ചേ​രി: ടി​പ്പ​റി​ടി​ച്ച് ന​ടു​റോ​ഡി​ല്‍ മ​രി​ച്ചയാ​ളു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റു​ന്ന​തി​ന് ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് മ​ടു​ത്ത പോ​ലീ​സ് സം​ഘം ഒ​ടു​വി​ല്‍ സ്‌​ട്രെ​ക്ച​റി​ല്‍ മൃ​ത​ദേ​ഹം ചു​മ​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​പ്പ​ടി​ക്കു സ​മീ​പം ടി​പ്പ​റി​ടി​ച്ച് മ​രി​ച്ച സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നാ​യ അ​യി​രൂ​ര്‍ കോ​റ്റാ​ത്തൂ​ര്‍ സ്വ​ദേ​ശി ര​മേ​ശ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പോ​ലീ​സ് ചു​മ​ന്ന് പൊ​യ്യാ​നി​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലെ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ ത​ല ഉ​ള്‍​പ്പെ​ടെ ത​ക​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഏ​റെ​നേ​രം കാ​ത്തു​നി​ന്നി​ട്ടും റോ​ഡി​ല്‍ നി​ന്നു മൃ​ത​ദേ​ഹം നീ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നെ​ത്തി​യ സ്‌​ട്രെ​ക്ച​റി​ല്‍ നാ​ല് പോ​ലീ​സു​കാ​ര്‍ ത​ന്നെ മൃ​ത​ദേ​ഹം വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

അ​രക്കിലോ​മീ​റ്റ​റോ​ളം ഇ​ത്ത​ര​ത്തി​ല്‍ മൃ​ത​ദേ​ഹം ചു​മ​ന്ന് മോ​ര്‍​ച്ച​റി​യി​ലെ​ത്തി​ച്ചു. ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​റും സം​ഘ​വു​മാ​ണ് സ്‌​ട്രെ​ക്ച​ര്‍ ചു​മ​ന്ന​ത്.

ജി​ല്ലാ ആ​ശു​പ​ത്രി, ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യ്ക്കും സ്വ​കാ​ര്യ സം​ഘ​ട​ന​ക​ള്‍​ക്കും സ്വ​ന്ത​മാ​യി ആം​ബു​ല​ന്‍​സു​ള്ള സ്ഥ​ല​മാ​ണ് കോ​ഴ​ഞ്ചേ​രി. ന​ടു​റോ​ഡി​ല്‍ പു​ത​പ്പി​ച്ചി​ട്ട മൃ​ത​ദേ​ഹം നീ​ക്കു​ന്ന​തി​ന് ഒ​രു​മ​ണി​ക്കൂ​റോ​ളം ആം​ബു​ല​ന്‍​സി​നാ​യി പോ​ലീ​സ് കാ​ത്തു​നി​ന്നു.

ആം​ബു​ല​ന്‍​സ് എ​ത്തു​ന്നി​ല്ലെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് ഏ​താ​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തി​ല്‍ മൃ​ത​ദേ​ഹം ചു​മ​ന്നു നീ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment