പൊടുന്നൊനെ ഉയര്‍ന്നു വരുന്ന മഞ്ഞു സ്തൂപം ക്ഷണനേരത്തില്‍ തന്നെ കടലിലേക്ക് അടര്‍ന്നു വീഴുന്നു ! അപൂര്‍വ ദൃശ്യത്തിന്റെ വീഡിയോ വൈറലാകുന്നു…

മഞ്ഞുമലകള്‍ എന്നും കണ്ണുകള്‍ക്ക് ആനന്ദദായകമാണ്. കടലിലെ മഞ്ഞുമലകള്‍ സൗന്ദര്യം തുളുമ്പുന്നതാണെങ്കിലും പലപ്പോഴും സമുദ്ര യാത്രികര്‍ക്ക് അപകടങ്ങളും സൃഷ്ടിക്കുന്നു.

ഇത്തരമൊരു മഞ്ഞുമലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സ്തൂപം പോലെ ഉയര്‍ന്നു പൊങ്ങിയ ശേഷം അടര്‍ന്നു കടലിലേക്ക് പതിക്കുന്ന കൂറ്റന്‍ മഞ്ഞുപാളിയുടെ ദൃശ്യം കൗതുകമാകുന്നത്.

മഞ്ഞുപാളിക്ക് കടല്‍ ജലത്തേക്കാള്‍ സാന്ദ്രത കുറവാണ്. അതുകൊണ്ടാണ് അവ കടല്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നത്.

ശുദ്ധജലത്തേക്കാള്‍ സാന്ദ്രത കൂടുതലാണ് കടല്‍ ജലത്തിന്. കടല്‍ ജലത്തിലെ ലവണാംശവും അതിന്റെ സാന്ദ്രത ഉയര്‍ത്തുന്ന പ്രധാന ഘടകമാണ്.

ഇതുമൂലമാണ് കടലിലേക്ക് പതിക്കുന്നതിനു മുമ്പ് മഞ്ഞുപാളി സ്തൂപം പോലെ ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂര്‍വമായ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

Related posts

Leave a Comment