ദിവ്യ നെയ്യാറിലേക്ക് ചാടിയത് ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍; എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മരണത്തിലേക്ക് നയിച്ചത് ആ ഫോണ്‍കോളോ ? മരണത്തില്‍ അടിമുടി ദുരൂഹത

നെയ്യാര്‍ ഡാം: നെയ്യാറില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. ആര്യങ്കോട് മൂന്നാറ്റിന്‍ മുക്ക് കടവില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നെയ്യാര്‍ ഡാം മൈലക്കരയില്‍ മുകുന്ദറ പാലത്തിനു മുകളില്‍ നിന്നും ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വിദ്യാര്‍ത്ഥിനി നെയ്യാറില്‍ ചാടിയത്. തേവന്‍കോട് വിഷ്ണു ഭവനില്‍ ശിവന്‍ കുട്ടിയുടെയും രമയുടെയും മകളായ ദിവ്യ (20) യാണ് മരിച്ചത്.

ഞായറാഴ്ച പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നെങ്കിലും എന്തിനാണ് ആറ്റിലേക്ക് ചാടിയത് എന്ന് വീട്ടുകാര്‍ക്കും അറിയില്ല. പൊലീസിനും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് കുട്ടി ആറ്റിലേക്ക് ചാടിയത്. ഈ ഫോണില്‍ പെണ്‍കുട്ടി ആരോടാണ് അവസാനമായി സംസാരിച്ചതെന്നും മറ്റ് ഫോണ്‍വിളി വിശദാംശങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം മുതല്‍ നടത്തിയ തിരച്ചില്‍ ചൊവാഴ്ച രാവിലെ വരെയും ഫലം കണ്ടിരുന്നില്ല.നെയ്യാര്‍ അണക്കെട്ട് ഒന്നര അടിയോളം തുറന്നിരുന്നതിനാല്‍ ശക്തിയായ ഒഴുക്കായിരുന്നു .ഇത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു .സ്‌കൂബ ടീം എത്തിയിരുന്നു എങ്കിലും ആറ്റില്‍ ഇറങ്ങി മുങ്ങി തപ്പുന്നതിനു തടസ്സം നേരിട്ടിരുന്നു .ഒടുവില്‍ കാട്ടാക്കട തഹസില്‍ധാര്‍ ജയകുമാര്‍ ,നെയ്യാര്‍ ഡാം എസ് ഐ സുനില്‍ എന്നിവര്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഷട്ടറുകള്‍ അടക്കുകയും ചെയ്ത ശേഷം തിങ്കളാഴ്ച വൈക്കുന്നേരം ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തുന്നത് വരെ തെരച്ചില്‍ നടത്തിയിരുന്നു.

തുടര്‍ന്ന് ഇന്ന് രാവിലെയും തെരച്ചില്‍ ഉണ്ടായിരുന്നുവെങ്കിലും തിങ്കളാഴ്ച വൈകുന്നേരം അണക്കെട്ട് തുറന്നതിനാല്‍ ദിവ്യയെ കണ്ടെത്തുക എന്നത് പ്രയാസമായിരുന്നു. ആശങ്കയ്ക്ക് വഴിമാറി പന്ത്രണ്ടു മണിയോടെ മണ്ടപത്തിന്‍കടവ് മൂന്നറ്റിമുക്ക് നിന്നുമാണ് കണ്ടെത്തിയത് സംഭവ ദിവസം പലത്തിനു സമീപത്തു നിന്നും മൊബൈല്‍ ഫോണും ചെരിപ്പും വാച്ചും പൊലീസ് കണ്ടെടുത്തിരുന്നു .കള്ളികാട് അഗ്നിശമനസേന ,നെയ്യാര്‍ ഡാം പൊലീസ് നാട്ടുകാര്‍ എന്നിവര്‍ ആണ് രക്ഷപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത് തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ചവറയില്‍ നിന്നുള്ള സ്‌കൂബ ടീം തെരച്ചിലിനായി എത്തിയത്.

Related posts