പകല്‍ ആശാരിപ്പണിയ്ക്കു പോകുന്നയാള്‍ രാത്രിയില്‍ യക്ഷിയായി വിജനമായ വഴിയിലിറങ്ങും ! കണ്ണൂര്‍ വനത്തില്‍ കണ്ട ‘യക്ഷിയുടെ മൃതദേഹ’ത്തിനു പിന്നിലെ കഥയിങ്ങനെ…

യക്ഷിയ്ക്കു മരണമുണ്ടാവുമോ ? മരിച്ചതിനു ശേഷമല്ലേ യക്ഷിയാവുക…കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപം വനത്തില്‍ കാണപ്പെട്ട മൃതദേഹം ഉന്നയിക്കുന്നത് ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ്. പകല്‍ ആശാരിപ്പണിയ്ക്കു പോകുകയും രാത്രിയില്‍ യക്ഷിവേഷം കെട്ടി വിജനമായ സ്ഥലത്ത് ഇറങ്ങുകയും ചെയ്യുന്ന കിഴക്കേപ്പുരക്കല്‍ ശശി(45) എന്ന കുഞ്ഞിരാമന്റേതാണ് മൃതദേഹം എന്നാണ് സൂചന. ശനിയാഴ്ച്ച ഉച്ചയോടെ വനത്തില്‍ സാരിയുടുത്ത നിലയിലാണ് മൃതദേഹം കണ്ടത്. കണ്ണെഴുതി പൊട്ട്തൊട്ട് കമ്മലും മാലയുമണിഞ്ഞായിരുന്നു രൂപം. രണ്ട് മൊബൈല്‍ ഫോണും ചീര്‍പ്പും കണ്ണാടിയും തോര്‍ത്തും ബാഗും മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ത്രീ വേഷം കെട്ടിയ പുരുഷന്റേതാണ് മൃതദേഹമെന്ന് വ്യക്തമായത്. ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ പരിസരവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പയ്യാവൂര്‍ എസ്.ഐ. പി.സി രമേശന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി?യ പോലീസ് സംഭവ സ്ഥലത്ത് നിന്ന്…

Read More

ദിവ്യ നെയ്യാറിലേക്ക് ചാടിയത് ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍; എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മരണത്തിലേക്ക് നയിച്ചത് ആ ഫോണ്‍കോളോ ? മരണത്തില്‍ അടിമുടി ദുരൂഹത

നെയ്യാര്‍ ഡാം: നെയ്യാറില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. ആര്യങ്കോട് മൂന്നാറ്റിന്‍ മുക്ക് കടവില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നെയ്യാര്‍ ഡാം മൈലക്കരയില്‍ മുകുന്ദറ പാലത്തിനു മുകളില്‍ നിന്നും ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വിദ്യാര്‍ത്ഥിനി നെയ്യാറില്‍ ചാടിയത്. തേവന്‍കോട് വിഷ്ണു ഭവനില്‍ ശിവന്‍ കുട്ടിയുടെയും രമയുടെയും മകളായ ദിവ്യ (20) യാണ് മരിച്ചത്. ഞായറാഴ്ച പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നെങ്കിലും എന്തിനാണ് ആറ്റിലേക്ക് ചാടിയത് എന്ന് വീട്ടുകാര്‍ക്കും അറിയില്ല. പൊലീസിനും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് കുട്ടി ആറ്റിലേക്ക് ചാടിയത്. ഈ ഫോണില്‍ പെണ്‍കുട്ടി ആരോടാണ് അവസാനമായി സംസാരിച്ചതെന്നും മറ്റ് ഫോണ്‍വിളി വിശദാംശങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം മുതല്‍ നടത്തിയ തിരച്ചില്‍ ചൊവാഴ്ച രാവിലെ വരെയും ഫലം കണ്ടിരുന്നില്ല.നെയ്യാര്‍ അണക്കെട്ട് ഒന്നര അടിയോളം തുറന്നിരുന്നതിനാല്‍ ശക്തിയായ…

Read More

ഒറ്റയ്ക്കു താമസിച്ച വൃദ്ധന്റെ മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി;തിരുവനന്തപുരത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

തിരുവനന്തപുരം: വീട്ടില്‍ തനിയെ താമസിച്ചിരുന്ന വൃദ്ധന്‍ മരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി. കല്ലറ വെള്ളംകുടി തടത്തരികത്തു വീട്ടില്‍ രംഗനാഥനാചാരി(86)ക്കാണു ദാരുണാന്ത്യം സംഭവിച്ചത്. അടുത്ത ബന്ധുക്കളാരുമില്ലാത്ത രംഗനാഥനാശാരി ആറുവര്‍ഷമായി ഒറ്റയ്ക്കാണു താമസം. ഒന്നിലേറെ വളര്‍ത്തു നായ്ക്കളായിരുന്നു ഇദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ പലഭാഗങ്ങളും നായ്ക്കള്‍ ഭക്ഷിച്ചു. വളര്‍ത്തു നായ്ക്കളാണ് ശരീരം ഭക്ഷിച്ചതെന്ന് പോലീസാണ് വെളിപ്പെടുത്തിയത്.

Read More