പെ​ണ്‍​കു​ട്ടി​യു​ടെ മ​ന​സു ത​ക​ർ​ത്ത കാ​ര്യ​മെ​ന്താ​ണെ​ന്ന് അ​മ്മ ചോ​ദി​ച്ച​പ്പോ​ൾ..! എട്ടുവർഷം മുന്പ് പതിനാലുകാരി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം

കോ​ട്ട​യം: വൈ​ക്കം ത​ല​യോ​ല​പ​റ​ന്പ് വ​ട​യാ​ർ പ​ഴ​ന്പ​ട്ടി​യി​ൽ എ​ട്ടു വ​ർ​ഷം മു​ന്പ് ദു​രൂ​ഹ സാ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച പതിനാലുകാ​രി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് പോ​ലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

2014 ആ​ഗ​സ്റ്റ് 15 ന് ​മ​രിച്ച പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ൾ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വൈ​ക്കം ഡി​വൈ​എ​സ്പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

2014 ആ​ഗ​സ്റ്റ് 15 ന് ​രാ​വി​ലെ സ​കൂ​ളി​ൽ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ പെ​ണ്‍​കു​ട്ടി​യാ​ണ് ആ​സ്ബ​റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ വീ​ടി​ന്‍റെ പൈ​പ്പി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

ഒ​രു കാ​ലി​ന് സ്വാ​ധീ​ന​ക്കു​റ​വു​ള്ള പെ​ണ്‍​കു​ട്ടി​ക്ക് ജ​ന​ലി​ൽ ക​യ​റി മേ​ൽ​ക്കൂ​ര​യി​ലെ പൈ​പ്പി​ൽ കു​രു​ക്കി​ടാ​നാ​കി​ല്ലെ​ന്ന് അ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ക​ട്ടി​ലി​നു മീ​തെ ഇ​ട്ട ക​സേ​ര​യി​ൽ ക​യ​റി​യാ​ണ് തൂ​ങ്ങി​യ​തെ​ങ്കി​ലും ക​സേ​ര മ​റി​ഞ്ഞി​രു​ന്നി​ല്ല.

സം​ഭ​വം ന​ട​ന്ന സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കാ​ലു മു​റി​ക്ക​പ്പെ​ട്ട മു​ത്ത​ച്ഛ​നാ​യി​രു​ന്നു.

അ​ടു​ത്ത മു​റി​യി​ൽ അ​ന​ക്കം കേ​ട്ട് ഉൗ​ന്നുവ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ മു​ത്ത​ച്ഛ​ൻ എ​ത്തു​ന്പോ​ൾ തൂ​ങ്ങി പി​ട​യു​ന്ന കു​ട്ടി​യെ​യാ​ണ് ക​ണ്ട​ത്.

മു​ത്ത​ച്ഛ​ൻ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന പോ​ലി​സു​കാ​ര​നും ഭാ​ര്യ​യു​മാ​യി​രു​ന്നു.

ഇ​വ​ർ ഓ​ട്ടോ​യി​ൽ ക​യ​റ്റി പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ല്ല​കം പ​ള്ളി​ക്കു സ​മീ​പ​മെ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചു.

കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം പൗ​ഡ​ർ പൂ​ശി​യ നി​ല​യി​ലാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

പെ​ണ്‍​കു​ട്ടി മ​രി​ച്ച ദി​വ​സം വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് മ​റ്റൊ​രാ​ളു​ടെ നി​ർ​ദേശ​പ്ര​കാ​രം ന​ശി​പ്പി​ച്ച​താ​യി സ​മ്മ​തി​ച്ച് സ​മീ​പ​വാ​സി ഇ​പ്പോ​ൾ രം​ഗ​ത്തു​വ​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

അ​ച്ഛ​നെപോ​ലെ ബ​ഹു​മാ​നി​ച്ച ഒ​രാ​ൾ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് താ​ൻ മ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പെ​ന്ന് ക​ത്ത് ന​ശി​പ്പി​ച്ച​യാ​ൾ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​ച്ഛ​നി​ല്ലാ​ത്ത കു​ട്ടി മു​ത്ത​ച്ച​നന്‍റെയും മു​ത്ത​ശി​യു​ടെയും കൂ​ടെ​യാ​യി​രു​ന്നു താ​മ​സം. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ബാം​ഗ്ലൂ​രി​ൽ ഹോം ​ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

മ​രി​ക്കു​ന്ന​തി​ന് ഏ​താ​നും ദി​വ​സം മു​ന്പ് അമ്മയെ ഫോ​ണി​ൽ വി​ളി​ച്ച് പെ​ണ്‍​കു​ട്ടി മ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മ​ന​സു ത​ക​ർ​ത്ത കാ​ര്യ​മെ​ന്താ​ണെ​ന്ന് അ​മ്മ ചോ​ദി​ച്ച​പ്പോ​ൾ അ​മ്മ​യോ​ട് നേ​രി​ൽ പ​റ​യാ​മെ​ന്നാ​ണ് മ​ക​ൾ അ​റി​യി​ച്ച​ത്.

അ​മ്മ വ​രു​ന്ന​തു​വ​രെ അ​വി​വേ​കം ഒ​ന്നും കാ​ണി​ക്ക​രു​തെ​ന്നും പ​റ​ഞ്ഞ് മ​ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.

ജോ​ലി സ്ഥ​ല​ത്തു​നി​ന്നു പെ​ട്ടെ​ന്ന് പോ​രാ​ൻ പ​റ്റാ​തി​രു​ന്ന​തി​നാ​ൽ മ​ക​ളെ ക​ണ്ട് കാ​ര്യം തി​ര​ക്കാ​ൻ അ​മ്മ​യ്ക്കു​മാ​യി​ല്ല.

പെ​ണ്‍​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ പതിനേഴുകാ​രി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​യ​ൽ​വാ​സി​യാ​യ പോ​ലീസു​കാ​ര​ൻ പീഡിപ്പി​ച്ചെ​ന്ന പ​രാ​തി​യു​ണ്ടാ​യ​തി​നെത്തുട​ർ​ന്നാ​ണ് എ​ട്ടു വ​ർ​ഷം മു​ന്പ​ത്തെ മ​ര​ണ​ത്തി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​ത്.

നാളെ പോലീസ്‌സ്റ്റേഷൻ മാർച്ച് നടത്തും

കോ​ട്ട​യം: ത​ല​യോ​ല​പ്പ​റ​ന്പ് പ​ഴ​ന്പ​ട്ടി​യി​ലെ കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രു​ഹ മ​ര​ണ​ത്തി​ലും പെ​ണ്‍​കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വ​ത്തി​ലും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ളെ പോ​ലീസ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തും.

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​ന്പ​ട്ടി നി​വാ​സി​ക​ളാ​ണ് നാ​ളെ ഉ​ച്ച ക​ഴി​ഞ്ഞ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment