ഹൃദയാഘാതത്തിന്‍റെ  രൂപത്തിൽ മരണം പിതാവിനെ തട്ടിയെടുത്തു; ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന മ​ക്ക​ൾ ഇനി നിരാശ്രയർ

എ​ട​ത്വ: പി​താ​വി​ന്‍റെ മ​ര​ണ​ത്തെ​തു​ട​ർ​ന്ന് ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന മ​ക്ക​ൾ ഇനി എന്തു ചെയ്യും എന്നറിയാതെ നിരാലം ബരായ അവസ്ഥയിൽ. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ പാ​ല​പ്പ​റ​ന്പി​ൽ പി.​കെ. രാ​ജ​പ്പ​ന്‍റെ (78) മ​ര​ണ​ത്തോ​ടെ​യാ​ണ് ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന മ​ക്ക​ളു​ടെ ആ​ശ്ര​യം നി​ല​ച്ച​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ രാ​ജ​പ്പ​ൻ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഹ്യ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

മൂ​ത്ത​മ​ക​ൻ ഷി​ൻ​ജി (42) യും, ​ഇ​ള​യ മ​ക​ൾ ഷൈ​ല​ജ (40)യും ​ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യി​ട്ട് 20 വ​ർ​ഷം പി​ന്നി​ടു​ന്നു. ഭാ​ര്യ സ​ര​സ​മ്മ (72) ക​ടു​ത്ത ആ​സ്ത​മ രോ​ഗി​യാ​ണ്.കു​ടും​ബ​ത്തി​ന്‍റെ ഏ​കാ​ശ്ര​യം വ​യോ​ധി​ക​നാ​യ രാ​ജ​പ്പ​നാ​യി​രു​ന്നു. കൂ​ലി​പ്പ​ണി​യി​ൽ നി​ന്നും വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബ​ത്തി​ൽ അ​ടു​പ്പ് പു​ക​ഞ്ഞി​രു​ന്ന​ത്. ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഷി​ൻ​ജി​ക്ക് 22 വ​ർ​ഷം മു​ന്പാ​ണ് ത​ള​ർ​വാ​തം പി​ടി​പെ​ട്ട് ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന​ത്.

ഏ​ക മ​ക​ന്‍റെ ചി​കി​ത്സ​ക്കാ​യി പ​ല ആ​ശു​പ​ത്രി​ക​ളി​ലും മാ​താ​പി​താ​ക്ക​ൾ ക​യ​റി​യി​റ​ങ്ങി. ചി​കി​ത്സ​യെ​ല്ലാം വി​ഫ​ല​മാ​യ​തോ​ടെ ഈ ​തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ൽ ക​ടം മാ​ത്രം അ​വ​ശേ​ഷി​ച്ചു. പി​താ​വി​ന്‍റെ ക​ഷ്ട​പ്പാ​ടും സ​ഹോ​ദ​ര​ന്‍റെ ദു​രി​ത​വും ക​ണ്ട് മ​നം​മ​ടു​ത്ത ഏ​ക മ​ക​ൾ ഷൈ​ല​ജ കാ​ണ്‍​പൂ​രി​ൽ ജോ​ലി​ക്കാ​യി പോ​യി.

ഇ​വി​ടെ ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ 15 വ​ർ​ഷം മു​ന്പു ഷൈ​ല​ജ​യു​ടെ ഇ​രു​കാ​ലു​ക​ൾ​ക്കും ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. ഇ​തോ​ടെ കു​ടും​ബം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യിത്തീർ​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ തു​ട​ർ​ന്നെ​ങ്കി​ലും ഇ​രു​വ​ർ​ക്കും മോ​ച​നം ല​ഭി​ച്ചി​ല്ല. ഹൃ​ദ​യം നു​റു​ങ്ങു​ന്ന വേ​ദ​ന ഉ​ള്ളി​ലൊ​തു​ക്കി സ​ഹോ​ദ​ര​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ന്പോ​ൾ പി​താ​വാ​യി​രു​ന്നു ഇ​വ​രു​ടെ ഏ​കാ​ശ്ര​യം.

രാ​ജ​പ്പ​ന്‍റെ മ​ര​ണ​ത്തോ​ടെ ഇ​നി എ​ന്തു ചെ​യ്യു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബം. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Related posts