ഡോ.​ കെ.​പി. യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും

​തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് സ്ഥാ​പ​ക അ​ധ്യ​ക്ഷ​ന്‍ അ​ന്ത​രി​ച്ച ഡോ. കെ.​പി. യോ​ഹ​ന്നാന്‍റെ (മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ന്‍ പ്ര​ഥ​മ​ന്‍, 74) സം​സ്‌​കാ​രം നാ​ട്ടി​ല്‍ ന​ട​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​മേ​രി​ക്ക​യി​ലുണ്ടാ​യ അ​പ​ക​ട​ത്തെത്തുട​ര്‍​ന്നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്നു കെ.​പി. യോ​ഹ​ന്നാ​ന്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​ന്ത​രി​ച്ച​ത്.

മൃ​ത​ദേ​ഹം ഡാ​ള​സ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന്മ​നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്‌​കാ​രം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ള്‍​ക്കാ​യി സ​ഭാ സി​ന​ഡ് ഇ​ന്നു രാ​വി​ലെ കൂ​ടു​ന്നു​ണ്ട്. കെ.​പി. യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും അ​ട​ക്ക​മു​ള്ള​വ​ര്‍ അ​മേ​രി​ക്ക​യി​ലു​ണ്ട്.അ​പ​ക​ടത്തെത്തുട​ര്‍​ന്ന് യു​എ​സി​ലെ ഡാ​ള​സ് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി.

ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30 തോ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. യു​എ​സി​ലെ ടെ​ക്സാ​സി​ല്‍ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കെ.​പി. യോ​ഹ​ന്നാ​ന്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു.

ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ചി​ന്‍റെ ടെ​ക്സാ​സി​ലെ ആ​സ്ഥാ​ന​മ​ന്ദി​രം സ്ഥി​തി ചെ​യ്യു​ന്ന കാ​മ്പ​സാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്കു​ക. എ​ന്നാ​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി കാ​മ്പ​സി​നു പു​റ​ത്തേ​ക്കാ​ണ് പോ​യ​ത്.

നാ​ല് ദി​വ​സം മു​മ്പാ​ണ് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ച​ത്. സം​സ്‌​കാ​രം സം​ബ​ന്ധി​ച്ച തീ​രു​മാ​നം പി​ന്നീ​ടു​ണ്ടാ​കു​മെ​ന്ന് ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് അ​റി​യി​ച്ചു. ഭാ​ര്യ: ഗി​സെ​ല്ല. മ​ക്ക​ള്‍: ഡാ​നി​യേ​ല്‍ (ഡാ​നി​യേ​ല്‍ മാ​ര്‍ തി​മോ​ത്തി​യാ​സ്), സാ​റ. മ​രു​മ​ക്ക​ള്‍: എ​റീ​ക്ക, ഫാ.​ ഡോ. ഡാ​നി​യേ​ല്‍ ജോ​ണ്‍​സ​ണ്‍ (ബി​ലീ​വേ​ഴ്‌​സ് സ​ഭ സെ​ക്ര​ട്ട​റി).

Related posts

Leave a Comment