മെഡിക്കൽ കോളജും പ്രൈവറ്റ് ആശുപത്രികളും കൈയൊഴിഞ്ഞപ്പോൾ തോമസിന് നഷ്ടമായത് സ്വന്തം ജീവൻ; മകളുടെ പരാതിയിൽ മൂന്ന് ആശുപത്രികൾ ക്കുമെതിരേ പോലീസ് കേസെടുത്തു

കോ​ട്ട​യം: ചി​കി​ത്സ കി​ട്ടാ​തെ എ​ച്ച് 1 എ​ൻ 1 രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​നും ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും എ​തി​രെ കേ​സെ​ടു​ത്തു. മ​രി​ച്ച തോ​മ​സി​ന്‍റെ മ​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കും ചി​കി​ത്സാ പി​ഴ​വി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും വീ​ഴ്ച സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ട്ട​പ്പ​ന സ്വ​ദേ​ശി ജേ​ക്ക​ബ് തോ​മ​സാ​ണ് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​ത്. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നാ​ണ് ജേ​ക്ക​ബ് തോ​മ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​ത്. സം​ഭ വ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ തി​രി​ഞ്ഞു​നോ​ക്കാ​തി​രു​ന്ന രോ​ഗി​യെ ബ​ന്ധു​ക്ക​ള്‍ ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വ​രും കൈ​യൊ​ഴി​ഞ്ഞു. ക​ടു​ത്ത പ​നി​യും ശ്വാ​സ​ത​ട​സ​വു​മു​ള​ള അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ തോ​മ​സ് ജേ​ക്ക​ബി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്ത​ത്.

Related posts