കോച്ചിംഗ് ക്ലാസില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! കൃത്യം ചെയ്തത് വനത്തില്‍ കൊണ്ടുപോയി…

ബിഹാറില്‍ കോച്ചിംഗ് ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി.

അഞ്ചു സഹപാഠികള്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരേ മുമ്പ് നല്‍കിയ പരാതിയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ജാമുയി ജില്ലയിലാണ് സംഭവം. കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്.

തൊട്ടടുത്തുള്ള വനത്തില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നേരത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സഹപാഠികള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

കോച്ചിംഗ് സെന്ററിലെ മേധാവിക്കാണ് പരാതി നല്‍കിയത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന മേധാവിയുടെ ഉറപ്പിന്മേല്‍ പെണ്‍കുട്ടിയെ വീണ്ടും കോച്ചിംഗ് സെന്ററിലേക്ക് പറഞ്ഞുവിടാന്‍ തീരുമാനിച്ചു. അതിനിടെയാണ് സംഭവം ഉണ്ടായത്.

പരാതി നല്‍കിയതില്‍ കുപിതരായ സഹപാഠികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Comment