ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന് യുവാവിന്‍റെ അഴുകിയ മൃതദേഹം കണ്ടെത്തി

കെ​ട്ടി​ട​ത്തി​ൽ നി​ന്നും യു​വാ​വി​ന്‍റെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഇ​ന്ദ​ർ​പു​രി പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ൽ നി​ന്നാണ് 23 വ​യ​സ്സു​ള്ള യു​വാ​വി​ന്‍റെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്.

പ്രാ​രം​ഭ അ​ന്വേ​ഷ​ണ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ആ​ളു​ടെ മേ​ൽ വീ​ണ​തെ​ന്ന് ക​ണ്ടെ​ത്തി. ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ കെട്ടിടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയെന്നും ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ലാ​യി​രു​ന്ന​പ്പോ​ൾ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ കു​റ​ച്ച് ഭാ​ഗം താ​ഴേ​ക്ക് വീ​ണി​രി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന.

 

 

 

 

Related posts

Leave a Comment