ജീർണിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; പങ്കാളിയും വനിതാ സുഹൃത്തും ഒളിവിൽ

യുവതിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. ഒരു മുറിക്കുള്ളിൽ നിന്നാണ് 36 കാരിയായ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ കുറഞ്ഞത് മൂന്ന് നാല് ദിവസം മുമ്പെങ്കിലും യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരിക്കാമെന്ന് പോലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലപാതകത്തിൽ ഇവരുടെ പങ്കാളിയ്ക്കും ഒരു വനിതാ സുഹൃത്തിനും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ ഇരുവരെയും കണ്ടെത്താനായിട്ടില്ല.

തിങ്കളാഴ്ച രാത്രിയാണ് കൊറേഗാവ് പ്രദേശത്തെ അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വരുന്ന വിവരം ഉടമയിൽ നിന്ന് പോലീസിന് ലഭിച്ചത്. പോലീസ് വാതിൽ തകർത്ത് തുറന്നപ്പോൾ യുവതി അടുക്കളയിൽ മരിച്ചുകിടക്കുന്നത് കണ്ടു.

വിവാഹമോചിതയായ യുവതി കഴിഞ്ഞ 11 മാസമായി ഇവിടെ കഴിയുകയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.Related posts

Leave a Comment