കൊലകൊല്ലിയായി വീണ്ടും ഷവർമ; പിതാവ് വാങ്ങിനൽകിയ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു; 13 മൂന്ന് മെഡിക്കൽ വിദ്യാർഥികൾ ചികിത്സയിൽ

ചിക്കന്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു. തമിഴ്‌നാട്ടിലെ നാമക്കലിലാണ് സംഭവം. പ്രദേശത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് പിതാവ് വാങ്ങി കൊടുത്ത ഷവര്‍മ കഴിച്ച ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്.

കുട്ടിയുടെ പിതാവ് ഞായറാഴ്ച റസ്റ്റോറന്റില്‍ നിന്ന് ഷവര്‍മ വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. ഷവര്‍മ കഴിച്ച ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്തതകള്‍ നേരിടുകയും തുടര്‍ന്ന് രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ച കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ വീണ്ടും അസ്വസ്തതകള്‍ നേരിടുകയും പെണ്‍കുട്ടി കുഴഞ്ഞു വീഴുകയും ചെയ്തു.

ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചികിത്സയിലാണെന്ന് പൊലീസിന് അറിയിച്ചു.

ഭക്ഷ്യവിഷബാധയേറ്റവരില്‍ ഏറെയും ചിക്കന്‍ അടങ്ങിയ വിഭവം കഴിച്ചവരാണ്. ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചു.

എവിടെനിന്നാണ് ചിക്കന്‍ എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ സംഘം കണ്ടെത്തി. കേസില്‍ അന്വേഷണം നടക്കുന്നു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment