ദീ​പി​ക ആവേശ​മാ​ണ്! ജെഎ​ൻയു സ​ന്ദ​ർ​ശ​ന​ത്തോ​ടെ ബൊ​ക്കെ​ക​ളും ക​ല്ലു​ക​ളും ദീ​പി​ക നേ​ടി; സ​ത്യ​ത്തോ​ടൊ​പ്പം നി​ന്ന​ത് ആ​വേ​ശം പ​ക​രു​ന്നു; ര​ഘു​റാം രാ​ജ​ൻ പറയുന്നു..

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​കോ​ണിന്‍റെ നി​ശ​ബ്ദ​മാ​യ പോ​രാ​ട്ട​വും സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കി​ട​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണർ അ​ശോ​ക ല​വാ​സ ചു​മ​ത​ല നി​ർ​വ​ഹി​ച്ച​തും ആ​വേ​ശം പ​ക​രു​ന്ന​താ​ണെ​ന്ന് ആ​ർ.​ബി.​ഐ മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. ചി​ല വ്യ​ക്തി​ക​ൾ​ക്ക് സ​ത്യം, സ്വാ​ത​ന്ത്ര്യം, നീ​തി എ​ന്നി​വ കേ​വ​ലം വാ​ക്കു​ക​ൾ മാ​ത്ര​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജെഎ​ൻയുവിൽ മ​ണി​ക്കൂ​റു​ക​ളോ​ളം അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടി​യി​ട്ടും പോലീ​സ് ഇ​ട​പ്പെ​ടാ​ത്ത​ത് ആ​ശ​ങ്ക​പെടു​ത്തു​ന്ന​താ​ണ്. ജെഎ​ൻയു സ​ന്ദ​ർ​ശ​ന​ത്തോ​ടെ ബൊ​ക്കെ​ക​ളും ക​ല്ലു​ക​ളും ദീ​പി​ക നേ​ടി. അ​വ​രു​ടെ പു​തി​യ ചി​ത്ര​മാ​യ ച​പാ​കി​നെ​തി​രെ​യും പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി. എ​ന്നി​ട്ടും സ​ത്യ​ത്തോ​ടൊ​പ്പം അ​വ​ർ നി​ന്ന​ത് ആ​വേ​ശം പ​ക​രു​ന്നു -ര​ഘു​റാം രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

വി​വി​ധ വി​ശ്വാ​സ​ങ്ങ​ളു​ള്ള യു​വാ​ക്കാ​ൾ ഒ​രു​മി​ച്ച് ദേ​ശീ​യ​പ​താ​ക​യ്ക്ക് കീ​ഴി​ൽ മാ​ർ​ച്ച് ചെ​യ്യു​ന്ന​താ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൾ സ്വ​ന്തം നേ​ട്ട​ത്തി​നാ​യി ഉ​ണ്ടാ​ക്കി​യ വി​ഭ​ജ​ന​ങ്ങ​ൾ അ​വ​ർ ത​ള്ളി​ക്ക​ള​യു​ക​യാ​ണ്. ദീ​പി​ക​യെ​പ്പോ​ലു​ള്ള​വ​ർ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​വ​രെ​പ്പോ​ലു​ള്ള​വ​രാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ ചൈ​ത​ന്യം നി​ല​നി​ർ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ ചാ​യ്‌​വു​ള്ള ദീ​പി​ക ജെ​എ​ൻ​യു​വി​ൽ പോ​യ​തി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും ജ​വാന്മാ​ർ കൊ​ല്ല​പ്പെ​ടു​ന്പോ​ൾ ആ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് ദീ​പി​ക​യെ​ന്നും സ്മൃ​തി ഇ​റാ​നി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്കി​ൽ ഇ​ന്ത്യ കാ​ന്പെ​യി​നി​ന്‍റെ പ​ര​സ്യ​ത്തി​ൽ നി​ന്ന് ദീ​പി​ക പ​ദു​ക്കോ​ണി​നെ ഒ​ഴി​വാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ട്വി​റ്റ​റി​ൽ താ​ര​ത്തെ ബ്ലോ​ക്ക് ചെ​യ്യാ​നും ദീ​പി​ക​യു​ടെ പു​തി​യ ചി​ത്ര​മാ​യ ഛപാ​ക് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള പ​ബി​ജെ​പി പ്ര​ചാ​ര​ണം ശ​ക്ത​മാ​ണ്. #BoycottChhapaak #BlockDeepika എ​ന്നീ ഹാ​ഷ്‌​ടാ​ഗു​ക​ളി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം.

എ​ന്നാ​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ഒ​രു ദി​വ​സം കൊ​ണ്ട് ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ട്വിറ്റ​റി​ൽ പു​തി​യ​താ​യി നാ​ൽ​പ്പ​തി​നാ​യി​രം ആ​ളു​ക​ളാ​ണ് ഫോ​ളോ ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ അ​ന​ലി​റ്റി​ക്സ് ന​ട​ത്തു​ന്ന സോ​ഷ്യ​ൽ ബ്ലേ​ഡ് എ​ന്ന സൈ​റ്റാ​ണ് ക​ണ​ക്ക് പു​റ​ത്ത് വി​ട്ട​ത്. സാ​ധാ​ര​ണ ഒ​രു ദി​വ​സം നാ​ലാ​യി​രം പു​തി​യ ആ​ളു​ക​ളാ​ണ് ദീ​പി​ക​യെ ഫോ​ളോ ചെ​യ്യു​ന്ന​ത്.

Related posts