അരുതാത്ത ബന്ധം തുടരാനില്ലെന്ന് മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റായിരുന്ന ഷൈല്‍സ, ആശുപത്രിയിലേക്കെന്ന വ്യാജേന കാറില്‍ കയറ്റി, ഡെല്‍ഹിയിലെ അരുംകൊലയ്ക്കു പിന്നില്‍

സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്തിയത് അവിഹിതബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണെന്ന് മേജര്‍ നിഖില്‍ റായി ഹണ്ട. ഡല്‍ഹിയില്‍ ആര്‍മി മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഹണ്ട പോലീസിനോടാണ് ഇക്കാര്യം പറഞ്ഞത്.

ഹണ്ടയും ഷൈല്‍സയും തമ്മിലുള്ള ബന്ധം അറിഞ്ഞ അമിത് ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഹണ്ടയുമായുള്ള വീഡിയോ കോളിംഗ് അമിത് കണ്ടുപിടിച്ചതോടെ ബന്ധം ഉപേക്ഷിക്കാന്‍ ഷൈല്‍സ തയാറെടുത്തു. ഹണ്ടയുമായി സംസാരിക്കുന്നത് അവസാനിപ്പിക്കുകയും ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലേക്ക് പോരുകയും ചെയ്തു. ഇതാണ് ഹണ്ടയ്ക്കു വിരോധം ഉണ്ടാവാന്‍ കാരണമായത്.

നാഗാലാണ്ടിലെ ദിമാപുരില്‍ ഭര്‍ത്താവ് അമിത് ദ്വിവേദിയും നിഖില്‍ ഹണ്ടയും ഒന്നിച്ചു ജോലി ചെയ്തിരുന്ന കാലത്താണ് ബന്ധം ആരംഭിക്കുന്നത്. രണ്ടു മാസത്തിനു ശേഷം അമിത് ദ്വിവേദി ഡല്‍ഹിയിലേക്ക് മാറ്റം ലഭിച്ചു മടങ്ങി. ഡല്‍ഹിയില്‍ എത്തിയ ശേഷം ഷൈല്‍സ കണ്ടോണ്‍മെന്റിലെ സൈനിക ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതു മനസിലാക്കിയ ഹണ്ടയും ഈ ആശുപത്രിയില്‍ ചികിത്സയ്‌ക്കെന്ന വ്യാജേന എത്തുകയായിരുന്നു.

ഷൈല്‍സയോട് കാണണമെന്ന് ആവശ്യപ്പെട്ട ഹണ്ട ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയി. പിന്നീട് കാറില്‍വച്ച് ഷൈല്‍സയുടെ കഴുത്ത് മുറിച്ച് റോഡില്‍ തള്ളി. വാഹനാപകടമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയും ചെയ്തു. പിന്നീട് മീററ്റിലേക്ക് ഹണ്ട കടന്നു. വാട്‌സ്ആപ്പ് കോളിംഗിനു വേണ്ടി ഫോണ്‍ ഓണ്‍ ആക്കിയതോടെയാണ് പോലീസ് ഹണ്ടയെ കണ്ടെത്തിയത്. മൊബൈല്‍ സിഗ്‌നല്‍ പിന്തുടര്‍ന്നായിരുന്നു പോലീസ് ഹണ്ടയെ പിടികൂടിയത്. സൗന്ദര്യ മത്സരമായ മിസ് ഇന്ത്യ എര്‍ത്തിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു ഷൈല്‍സ.

Related posts