ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഉഷ്ണതരംഗത്തിനുള്ള റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും അനാവശ്യമായ പുറംയാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.
അതേസമയം, പകൽ സമയത്തുള്ള ഇന്നത്തെ കൊടും ചൂടിനുശേഷം വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.