പ്രതീക്ഷിച്ചത് ആഡംബര കൊട്ടാരം! കിട്ടിയതോ… കാ​ർ​ട്ടി​യ​റി​ൽ​നി​ന്ന് ഹാ​ൻ​ഡ്‌​ബാ​ഗ്, പു​തി​യ കാ​ർ, ഡ​യ​മ​ണ്ട്; പ്രസവ സമ്മാനത്തിൽ തൃപ്തിയില്ലാതെ യുവതി

പ്ര​സ​വി​ക്കു​ന്ന​തി​നു​ള്ള ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ്മാ​നം ന​ൽ​കാ​തെ ഭ​ർ​ത്താ​വ് ക​ബ​ളി​പ്പി​ച്ചു​വെ​ന്ന ആ​ക്ഷേ​പ​വു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി.

കോ​ടീ​ശ്വ​ര​നാ​യ ഭ​ർ​ത്താ​വ് ത​നി​ക്ക് സ​മ്മാ​ന​മാ​യി ഒ​രു വ​ലി​യ ആ​ഡം​ബ​ര കൊ​ട്ടാ​രം ത​രു​മെ​ന്നാ​ണു താ​ൻ ക​രു​തി​യി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് ചെ​റി​യൊ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​തു​ക്കി​യെ​ന്നും ഭ​ർ​ത്താ​വി​ന്‍റെ അ​വ​ഗ​ണ​ന ത​ന്നെ വി​ഷാ​ദ​രോ​ഗ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടു​വെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ലി​ൻ​ഡ ആ​ൻ​ഡ്രേ​ഡ് എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ടി​ക് ടോ​ക് വീ​ഡി​യോ​യി​ലൂ​ടെ ഇ​ത്ത​ര​ത്തി​ലൊ​രു വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​സ​വ​ത്തി​നാ​യി ത​ര​ണം ചെ​യ്ത ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും അ​വ​ർ വാ​ചാ​ല​യാ​യി.

ഭ​ർ​ത്താ​വ് ത​നി​ക്ക് ന​ൽ​കേ​ണ്ടി​യി​രു​ന്ന സ​മ്മാ​ന​ത്തെ ‘പു​ഷ് പ്ര​സ​ന്‍റ്’ എ​ന്നാ​ണ് ലി​ൻ​ഡ വീ​ഡി​യോ​യി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്. ഒ​രു കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ശേ​ഷം ഒ​രു സ്ത്രീ​ക്ക് ല​ഭി​ക്കു​ന്ന സ​മ്മാ​ന​മാ​ണി​ത്. ആ​ഡം​ബ​ര ജ്വ​ല്ല​റി ബ്രാ​ൻ​ഡാ​യ കാ​ർ​ട്ടി​യ​റി​ൽ​നി​ന്ന് വി​ല​കൂ​ടി​യ ഹാ​ൻ​ഡ്‌​ബാ​ഗ്, പു​തി​യ കാ​ർ, ഡ​യ​മ​ണ്ട് തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഭ​ർ​ത്താ​വ് ത​ന്നെ തൃ​പ്ത​യാ​ക്കി​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​ർ വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment