അമേരിക്ക വീണ്ടും മാസ്‌ക് വയ്ക്കുന്നു ! ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം…

കോവിഡിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി യുഎസ് ഗവണ്‍മെന്റ്.

കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കര്‍ശന നിയന്ത്രണം.

നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളില്‍ 80 ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്.

ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന്‍ അഭ്യര്‍ഥിച്ചു. മുമ്പ് രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ രണ്ടു ഡോസ് വാക്‌സിനെടുത്തവരെയും പുതിയ ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന സാഹചര്യമാണ് ഇ്‌പ്പോള്‍ സംജാതമായിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നത്.

Related posts

Leave a Comment