പ​വ​റി​നൊ​പ്പ​മ​ല്ല, പ​വാ​റി​നൊ​പ്പം; കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ധ​ന​ഞ്ജ​യ് മു​ണ്ടെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശ​ര​ത് പ​വാ​റി​ന് വീ​ണ്ടും പി​ന്തു​ണ അ​റി​യി​ച്ച് എ​ന്‍​സി​പി നേ​താ​വ് ധ​ന​ഞ്ജ​യ് മു​ണ്ടെ. അ​ജി​ത് പ​വാ​റു​മാ​യി ചേ​ർ‌​ന്ന് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കുന്ന ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന് പാ​ർ​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മു​ണ്ടെ പ​റ​ഞ്ഞു. താ​ൻ പാ​ർ​ട്ടി​ക്കും പ​വാ​റി​നു​മൊ​പ്പ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ബി​ജെ​പി കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള നേ​താ​വാ​യ​തി​നാ​ല്‍ മു​ണ്ടെ​യ്ക്കെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ നേ​ര​ത്തെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ഫ​ഡ്നാ​വി​സി​നെ മു​ണ്ടെ സ​ഹാ​യി​ച്ചെ​ന്നും അ​ജി​ത് പ​വാ​റി​നെ ബി​ജെ​പി ക്യാ​മ്പി​ലെ​ത്തി​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് മു​ണ്ടെ ആ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​സം​ഭ​വ വി​കാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ശ​ര​ത് പ​വാ​ര്‍ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ മു​ണ്ടെ പ​ങ്കെ​ടു​ത്തി​രു​ന്നു. താ​ൻ പാ​ർ​ട്ടി​ക്കൊ​പ്പ​മാ​ണ്. പ​വാ​റി​നൊ​പ്പ​മാ​ണ് താ​ൻ. ദ​യ​വു​ചെ​യ്ത് കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്.’, മു​ണ്ടെ ട്വീ​റ്റ് ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടെ​യു​ടെ അ​ന​ന്ത​ര​വ​നാ​ണ് ധ​ന​ഞ്ജ​യ് മു​ണ്ടെ. മു​ണ്ടെ കു​ടും​ബ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ പാ​ര്‍​ലി​യി​ല്‍ ഗോ​പി​നാ​ഥ് മു​ണ്ടെ ത​ന്‍റെ മ​ക​ള്‍ പ​ങ്ക​ജ​യെ രം​ഗ​ത്തി​റ​ക്കി​യ​തോ​ടെ ധ​ന​ഞ്ജ​യ് ബി​ജെ​പി വി​ട്ട് എ​ന്‍​സി​പി​യി​ല്‍ ചേ​രു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്ക​ജ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ധ​ന​ഞ്ജ​യ് എം​എ​ൽ​എ​യാ​യ​ത്.

Related posts