പേഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും ഒന്നിച്ചുകൊണ്ടു പോകുന്നത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു എന്ന് ധന്യാ മേരി വർഗീസ്. തിരിച്ചുവരണം എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് വീണ്ടും വരുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ധന്യ.
ലൈഫിൽ ഇനി ഞാൻ എന്തു ചെയ്യും എന്ന് ആലോചിച്ച് നിന്ന സമയം. കുറച്ചെങ്കിലും അഭിനയിക്കാനറിയാവുന്നതിനാൽ സീരിയലുകളിലും സിനിമകളിലും ട്രൈ ചെയ്തു. സീരിയലിലൂടെയാണ് തിരിച്ചുവരുന്നത്. ഇടവേള എടുത്ത സമയത്ത് മുഴുവൻ സമയവും എന്റെ കുടുംബത്തിലായിരുന്നു ശ്രദ്ധ. കല്യാണം കഴിഞ്ഞെത്തിയ വീടിന് വേണ്ടിയാണു മുഴുവൻ സമയവും ജീവിച്ചത്.
അങ്ങനെയല്ല ജീവിക്കേണ്ടതെന്ന് തിരിച്ചറിയുന്നത് കുറേ കഴിയുമ്പോഴാണ്. ഇപ്പോഴത്തെ പിള്ളേർക്ക് നല്ല ബുദ്ധിയുണ്ട്. നമ്മൾ ചെയ്തുകൊണ്ടിരുന്ന പ്രൊഫഷൻ കളഞ്ഞ് ഒളിച്ചോടുന്നതു പോലെയായിരുന്നു ബ്രേക്ക് എടുത്തത്. ആർക്കുവേണ്ടിയാണ് അതൊക്കെ കളഞ്ഞിട്ടുപോയത് എന്ന് ഒരു സ്റ്റേജിൽ ആലോചിക്കും. എന്റെ ഭർത്താവാണ് തിരിച്ചുവരവിൽ സപ്പോർട്ട് ചെയ്തത്.
പക്ഷേ, മുമ്പ് പുള്ളിക്കും അറിയില്ലായിരുന്നു. പക്ഷേ, പിന്നീട് പുള്ളിക്കു മനസിലായി. ഞങ്ങൾ രണ്ടു പേരും പുള്ളിയുടെ കുടുംബത്തിനുവേണ്ടിയാണു നിന്നത്. അങ്ങനെ ആർക്കുവേണ്ടിയും ആരുടെയും സ്വപ്നങ്ങൾ കളയേണ്ട കാര്യമില്ലെന്ന് പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ ജീവിതം ഇപ്പോൾ വീണ്ടും തുടങ്ങി എന്ന് ധന്യ മേരി വർഗീസ് പറഞ്ഞു.