കുമളിയിൽ ബസിനു തീപിടിച്ച് ക്ലീനർ വെന്തു മരിച്ചു; സമീപത്തെ പെട്രോൾ പമ്പിന് തീ പിടിക്കാതെ ജാഗ്രതയോടെ കാത്ത് നാട്ടുകാരും പോലീസും; ഒഴിവായത് വൻ ദുരന്തം

കു​മ​ളി: നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു തീ ​പി​ടി​ച്ചു. ക്ലീ​ന​ർ വെ​ന്തു മ​രി​ച്ചു. കു​മ​ളി-​ഏ​ല​പ്പാ​റ-​പ​ശു​പ്പാ​റ റൂ​ട്ടി​ലോ​ടു​ന്ന കൊ​ണ്ടോ​ടി ബ​സാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ രണ്ടിന് ചെളിമടയിൽ അ​ഗ്നി​ക്കി​ര​യാ​യ​ത്. ബ​സി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ക്ലീ​ന​ർ പ്ലാ​മ​ല ഉ​പ്പു​ക​ണ്ടം സ്വ​ദേ​ശി രാ​ജ​ൻ(23) ആണ് മ​രി​ച്ച​ത്.

ബ​സി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു മ​രി​ച്ച രാ​ജ​ൻ. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്ത് ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ന്‍റെ പ​ന്പ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

മ​രി​ച്ച ക്ലീ​ന​റു​ടെ ശ​രീ​രം തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്. തീ​പി​ടി​ത്തത്തിന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പീ​രു​മേ​ട്ടി​ൽ​നി​ന്നും ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

കു​മ​ളി സി.​ഐ ജ​യ​പ്ര​കാ​ശ്, എ​സ് ഐ ​പ്ര​ശാ​ന്ത് പി.​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​ത​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നും വെ​ള്ളം പ​മ്പ് ചെ​യ്ത് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

പി​ന്നാ​ലെ പീ​രു​മേ​ട്ടി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി തീ ​അ​ണ​ച്ചു.​ ബ​സി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു.ു

Related posts

Leave a Comment