സ​​ച്ചി​​ൻ-​​സെ​​വാ​​ഗ് സഖ്യത്തെ പി​​ന്ത​​ള്ളി ധ​​വാ​​ൻ-​​രോ​​ഹി​​ത്

ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന കൂ​​ട്ടു​​കെ​​ട്ട് എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ശി​​ഖ​​ർ ധ​​വാ​​ൻ-​​രോ​​ഹി​​ത് ശ​​ർ​​മ സ​​ഖ്യം ര​​ണ്ടാം സ്ഥാ​​ന​​ത്ത്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ-​​വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് സ​​ഖ്യ​​ത്തെ​​യാ​​ണ് ധ​​വാ​​ൻ-​​രോ​​ഹി​​ത് കൂ​​ട്ടു​​കെ​​ട്ട് മ​​റി​​ക​​ട​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ 193 റ​​ണ്‍​സ് നേ​​ടി​​യ​​തോ​​ടെ​​യാ​​ണി​​ത്.

സ​​ച്ചി​​ൻ-​​സൗ​​ര​​വ് ഗാം​​ഗു​​ലി സ​​ഖ്യ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് (8227) ലോ​​ക റി​​ക്കാ​​ർ​​ഡ്. 176 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ് ഇ​​ന്ത്യ​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​ന്മാ​​ർ 8227 റ​​ണ്‍​സ് നേ​​ടി​​യ​​ത്. പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാ​​മ​​ത് ശ്രീ​​ല​​ങ്ക​​യു​​ടെ മ​​ഹേ​​ല​​ ജ​​യ​​വ​​ർ​​ധ​​ന-​​കു​​മാ​​ർ സം​​ഗ​​ക്കാ​​ര (5992 റ​​ണ്‍​സ്) സ​​ഖ്യ​​മാ​​ണ്. 151 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ​​ത്.

108 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 5475 റ​​ണ്‍​സ് നേ​​ടി​​യ സം​​ഗ​​ക്കാ​​ര-​​തി​​ല​​ക​​ര​​ത്ന ദി​​ൽ​​ഷ​​ൻ കൂ​​ട്ടു​​കെ​​ട്ടാ​​ണ് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാ​​മ​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ മ​​ർ​​വ​​ൻ അ​​ട്ട​​പ്പ​​ട്ടു-​​സ​​ന​​ത് ജ​​യ​​സൂ​​ര്യ (5462), ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റ്-​​മാ​​ത്യു ഹെ​​യ്ഡ​​ൻ (5409), വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഗ്രീ​​നി​​ഡ്ജ്-​​ഹെ​​യ്ൻ​​സ് (5206) സ​​ഖ്യ​​ങ്ങ​​ളും 5000 ക​​ട​​ന്നി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യു​​ടെ മി​​ക​​ച്ച കൂ​​ട്ടു​​കെ​​ട്ട്

താ​​ര​​ങ്ങ​​ൾ, ഇ​​ന്നിം​​ഗ്സ്, റ​​ണ്‍​സ്, ഉ​​യ​​ർ​​ന്ന സ്കോ​​ർ, 100/50

സ​​ച്ചി​​ൻ-​​ഗാം​​ഗു​​ലി 176 8227 258 26/29
രോ​​ഹി​​ത്-​​ധ​​വാ​​ൻ 102 4571 210 15/13
സ​​ച്ചി​​ൻ-​​സെ​​വാ​​ഗ് 114 4387 182 13/18
ഗാം​​ഗു​​ലി-​​ദ്രാ​​വി​​ഡ് 88 4363 318 11/18
കോ​​ഹ്‌​ലി-​​രോ​​ഹി​​ത് 72 4328 246 16/12

Related posts