കോ​ഹ്‌​ലി പി​ന്നോ​ട്ട്, ധോ​ണി മു​ന്നോ​ട്ട്

DHONI-Lദു​ബാ​യ്: ക്യാ​പ്റ്റ​ന്‍റെ അ​ധി​ക സ​മ്മ​ര്‍ദം കോ​ഹ്‌​ലി​യു​ടെ റാ​ങ്കിം​ഗി​ല്‍ പ്ര​തി​ഫ​ലി​ച്ച​പ്പോ​ള്‍ മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് മി​ക​ച്ച നേ​ട്ടം. ഐ​സി​സി ഏ​ക​ദി​ന ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ല്‍ വി​രാ​ട് കോ​ഹ്‌​ലി ഒ​രു സ്ഥാ​നം പി​ന്നോ​ട്ടി​റ​ങ്ങി മൂ​ന്നാം സ്ഥാ​ന​ത്താ​യി. അ​തേ​സ​മ​യം, ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി 13-ാം സ്ഥാ​ന​ത്തെ​ത്തി. ഓ​സീ​സ് വൈ​സ് ക്യാ​പ്റ്റ​ന്‍ ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്കു പാ​ക്കി​സ്ഥാ​ന്‍ പ​ര​മ്പ​ര​യി​ലെ ഫോം ​തു​ണ​ച്ച​പ്പോ​ള്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി.
പ​രി​ക്കു​മൂ​ലം ടീ​മി​ല്‍ നി​ന്ന് പു​റ​ത്താ​യ ഇ​ന്ത്യ​ന്‍ താ​രം രോ​ഹി​ത് ശ​ര്‍മ മൂ​ന്നാം സ്ഥാ​ന​ങ്ങ​ള്‍ ന​ഷ്ട​മാ​യി 12-ാം സ്ഥാ​ന​ത്താ​യി. മ​റ്റൊ​രു ഓ​പ്പ​ണ​റാ​യ ശി​ഖ​ര്‍ ധ​വാ​ന്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ജോ​സ് ബ​ട്‌​ല​റു​മാ​യി 14-ാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ലെ പ്ര​ക​ട​നം ഇം​ഗ്ല​ണ്ട് താ​രം ജേ​സ​ണ്‍ റോ​യ്ക്കും ഇ​ന്ത്യ​യു​ടെ കേ​ദാ​ര്‍ ജാ​ദ​വി​നും വ​ന്‍ നേ​ട്ട​മാ​ണ് സ​മ്മാ​നി​ച്ച​ത്.
റോ​യ് 23 സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി 17-ാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍ ഒ​റ്റ​യ​ടി​ക്കു 57 പ​ടി​ക​ള്‍ ക​യ​റി ജാ​ദ​വ് 47-ാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. ബൗ​ള​ര്‍മാ​രി​ല്‍ ആ​ദ്യ പ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്കാ​ര്‍ക്കും ഇ​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ 12-ാമ​തും അ​മി​ത് മി​ശ്ര 14-ാം സ്ഥാ​ന​ത്തു​മാ​ണ്.

Related posts