ഗൂഢാലോചന ! ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ലാതെ, എങ്ങനെ പണമുണ്ടാക്കാം…

അ​ച്ഛ​ന്‍റെ​യും ജ്യേ​ഷ്ഠ​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്നു മു​ന്നേ​റു​ക​യാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​നും. അ​ഭി​ന​യ​ത്തി​ലൂ​ടെ സി​നി​മ​യി​ൽ തു​ട​ക്കം​കു​റി​ച്ച ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ തി​ര​ക്ക​ഥാ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലും സി​നി​മ​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ക​യാ​ണ്, ഗൂ​ഢാ​ലോ​ച​ച​ന എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ആ​ദ്യ​മാ​യി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ, എ​ങ്ങ​നെ പ​ണ​മു​ണ്ടാ​ക്കാം എ​ന്നു വി​ചാ​രി​ച്ചു​ന​ട​ക്കു​ന്ന നാ​ലു ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം​ചെ​യ്യു​ന്ന ഗൂ​ഢാ​ലോ​ച​ന.ഇ​സാ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ അ​ജാ​സ് ഇ​ബ്രാ​ഹിം ചി​ത്രം നി​ർ​മി​ക്കു​ന്നു.

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ്, ശ്രീ​നാ​ഥ് ഭാ​സി, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.ന്നു. നി​ര​ഞ്ജ​ന​യാ​ണു നാ​യി​ക​. അ​ല​ൻ​സി​യ​ർ ദാ​സ​നെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജി​ഷ്ണു, ജോ​യ് മാ​ത്യു എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.അ​ഖി​ൽ ജോ​ർ​ജ് ഛായാ​ഗ്ര​ഹ​ണ​വും സ​ന്ദീ​പ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ആ​ദം​സ് ഫി​ലിം​സാ​ണ് വി​ത​ര​ണം.

വാ​ഴൂ​ർ ജോ​സ്

Related posts