ദീ​പി​ക ശ​രി​ക്കും രാ​ജ്ഞി​യെ​ന്ന് ആ​ലി​യ

ദീ​പി​ക, ര​ണ്‍​വീ​ർ സി​ങ്, ഷാ​ഹി​ദ് ക​പൂ​ർ എ​ന്നി​വ​ർ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പ​ത്മാ​വ​തി, ചി​ത്രം പ്ര​ഖ്യാ​പി​ച്ച അ​ന്ന് മു​ത​ൽ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌ല​റും ഗാ​ന​വു​മെ​ല്ലാം ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ൾ വാ​നോ​ളം ഉ​യ​ർ​ത്തു​ന്ന​വ​യാ​ണ്.

ചി​ത്ര​ത്തി​ൽ ദീ​പി​ക അ​വ​ത​രി​പ്പി​ച്ച രാ​ജ​കു​മാ​രി പ​ത്മി​നി​ക്കാ​യി നി​ർ​മി​ച്ച നാ​നൂ​റ് കി​ലോ​യോ​ളം ഭാ​രം വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും രാ​ജ​കീ​യ വ​സ്ത്ര​ങ്ങ​ളും ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗ​ങ്ങ​ളി​ൽ ഇ​വ അ​ണി​ഞ്ഞ് കൊ​ണ്ടു​ള്ള ദീ​പി​ക​യു​ടെ നൃ​ത്ത​വും ഏ​റെ പ്ര​ശം​സ പി​ടി​ച്ചുപ​റ്റി​യി​രു​ന്നു.ദീ​പി​ക​യെ പ്ര​ശം​സി​ച്ച് ബോ​ളി​വു​ഡി​ന്‍റെ ക്യൂ​ട്ട് ഗേ​ൾ ആ​ലി​യ പ​റ​ഞ്ഞ വാ​ക്കു​ക​ളും അ​വ​യ്ക്ക് ദീ​പി​ക ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് ഇ​പ്പോ​ൾ സ​മൂഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ഹി​റ്റ് ടോ​പ്പി​ക്ക്. ചി​ത്ര​ത്തി​ലെ ദീ​പി​ക​യു​ടെ വേ​ഷ​പ്പ​ക​ർ​ച്ച​യെ എ​ത്രക​ണ്ട് പ്ര​ശം​സി​ച്ചി​ട്ടും മ​തി​യാ​കു​ന്നി​ല്ല ആ​ലി​യ​യ്ക്ക്.പ​ത്മാ​വ​തി​യു​ടെ ട്രെ​യ്‌ല​ർ ക​ണ്ടു. ദീ​പി​ക ശ​രി​ക്കും ഒ​രു രാ​ജ്ഞി ത​ന്നെ. ഒ​രി​ക്ക​ലും ദീ​പി​ക​യെപ്പോലെ അ​ഭി​ന​യി​ക്കാ​നോ അ​വ​രെപ്പോലെ ആ​കാ​നോ എ​നി​ക്ക് സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യാം- ആ​ലി​യ പ​റ​ഞ്ഞു.

ഇ​തി​ന് ദീ​പി​ക കൊ​ടു​ത്ത മ​റു​പ​ടി​യാ​ണ് ഏ​റ്റ​വും മ​നോ​ഹ​രം. എ​ന്‍റെ ആ​ലൂ… നീ ​ചി​ല​പ്പോ​ഴൊ​ക്കെ ബോ​ധ​മി​ല്ലാ​ത്ത​വ​ളാ​ണ്.. നി​ന്നോ​ടൊ​രു​പാ​ടി​ഷ്ടം എ​ന്നാ​ണ് ദീ​പി​ക മ​റു​പ​ടി ന​ൽ​കി​യ​ത്.ഖി​ൽ​ജി രാ​ജ​വം​ശ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന അ​ലാവു​ദ്ദി​ൻ ഖി​ൽ​ജി​ക്ക് ചി​റ്റൂർ രാ​ജ​കു​മാ​രി​യാ​യ പ​ത്മാ​വ​തി​യോ​ട് തോ​ന്നു​ന്ന പ്ര​ണ​യ​മാ​ണ് ചി​ത്ര​ത്തി​ൽ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. 160 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കു​ള്ള ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ബ​ൻ​സാ​ലി പ്രൊ​ഡ​ക്ഷ​ൻ​സും വി​യാ​കോം 18 പി​ക്ചേ​ഴ്സും ചേ​ർ​ന്നാ​ണ്. ചി​ത്രം ഡി​സം​ബ​ർ ഒ​ന്നി​ന് തി​യ​റ്ററു​ക​ളി​ലെ​ത്തും.

Related posts