കുടവയർ ഒരു പ്രശ്നമാണ്; കോവിഡ് തടയാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്…

 

കോവിഡ് വൈ​റ​സി​നെ​തി​രേ ഏ​റ്റ​വും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​വ​രി​ല്‍ ഒ​രു വി​ഭാ​ഗ​മാ​ണു പ്ര​മേ​ഹ​ബാ​ധി​ത​ര്‍. കോ​വി​ഡ് 19 പ്ര​ധാ​ന​മാ​യും ശ്വാ​സ​കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഒ​രു അ​ണു​ബാ​ധ​യാ​ണ്.

എ​ല്ലാ​വി​ധ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ളും (അ​വ ബാ​ക്ടീ​രി​യ മൂ​ല​മാ​ക​ട്ടെ, വൈ​റ​സ് മൂ​ല​മാ​ക​ട്ടെ) പ്ര​മേ​ഹ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ സ​ങ്കീ​ര്‍​ണമാ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാം.

എച്ച്1എൻ 1 അ​ണു​ബാ​ധ​യും ക്ഷ​യ​രോ​ഗ​വും പ്ര​മേ​ഹ​മു​ള്ള​വ​രി​ല്‍ മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് എ​ല്ലാ​വ​ർക്കും അ​റി​വു​ള്ള കാ​ര്യ​മാ​ണ്. അ​ങ്ങ​നെ ത​ന്നെ​യാ​ണ് കോ​വി​ഡും.

അമിതവണ്ണം അപകടം
പ്ര​മേ​ഹ ബാ​ധി​ത​രി​ല്‍ അ​മി​ത​വ​ണ്ണ​വും ദു​ര്‍​മ്മേ​ദ​സും പൊ​തു​വേ ക​ണ്ടു​വ​രു​ന്നുണ്ട്. അ​മി​ത​വ​ണ്ണം കോവി​ഡ് രോ​ഗ​ബാ​ധ​യെ സ​ങ്കീ​ര്‍​ണമാ​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്.

പ്ര​ത്യേ​കി​ച്ചും കു​ട​വ​യ​ര്‍. അ​മി​ത​വ​ണ്ണ​മു​ള്ള​വ​രി​ല്‍ കോ​ശ​ങ്ങ​ള്‍​ക്കു​ള്ളി​ലെ ഉ​പാ​പ​ച​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി രോ​ഗാ​ണു​ക്ക​ളെ ചെ​റു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ശ​രീ​ര​ത്തി​ലെ ഇ​മ്മ്യൂ​ണ്‍ വ്യ​വ​സ്ഥ ദു​ര്‍​ബ​ല​മാ​വു​ക​യും അ​ണു​ബാ​ധ​യു​ണ്ടാ​കു​ന്ന​തി​ന് വ​ഴി​യൊ​രു​ങ്ങു​ക​യും ചെ​യ്യു​ന്നു.

പ്രശ്നമാകുന്ന കുടവയർ
മാ​ത്ര​മ​ല്ല, കു​ട​വ​യ​റും അ​മി​ത​വ​ണ്ണ​വും സു​ഗ​മ​മാ​യി ശ്വ​സി​ക്കു​ന്ന​തി​നും ത​ട​സമു​ണ്ടാ​ക്കും. വീ​ര്‍​ത്തി​രി​ക്കു​ന്ന വ​യ​റു​ള്ള​വ​രു​ടെ ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ താ​ഴെ ശ​രി​യാ​യി വാ​യു​സ​ഞ്ചാ​രം ഉ​ണ്ടാ​കി​ല്ല. വൈ​റ​സ് ബാ​ധി​ക്കു​മ്പോ​ള്‍ ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ താ​ഴ്ഭാ​ഗ​ത്ത്‌ ന്യു​മോ​ണി​യ ഉ​ണ്ടാ​കാ​ന്‍ ഇ​ത് കാ​ര​ണ​മാ​യി​ത്തീ​രാം.

മാ​ത്ര​മ​ല്ല, ശ്വ​സി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വി​നെ കു​റ​യ്ക്കാം. ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ക​രാ​റി​ലാ​വു​ന്ന​തി​നെ ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യാം.

ഗ്ലൂക്കോസിന്‍റെ അളവു നിയന്ത്രിക്കാം
കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലു​ള്ള, പ​തി​വാ​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കൊ​സി​ന്‍റെ അ​ള​വ് നി​രീ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം പി​ന്തു​ട​രു​ക​യും പ​തി​വാ​യിവ്യാ​യാ​മം ചെ​യ്യു​ക​യും ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ആ​വ​ശ്യ​മെ​ങ്കി​ല്‍ ഔ​ഷ​ധ​ങ്ങ​ള്‍ ക​ഴി​ക്കു​ക​യും വേ​ണ്ടി​വ​ന്നാ​ല്‍ ഇ​ന്‍​സു​ലി​ന്‍ കുത്തിവ​യ്ക്കു​ക​യും ചെ​യ്യു​ന്നതി​ലൂ​ടെ ശ​രീ​ര​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് നി​യ​ന്ത്രി​ച്ചു നി​ർത്തു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം.

അ​ങ്ങ​നെ​യു​ള്ള പ്ര​മേ​ഹ​ബാ​ധി​ത​ര്‍ ത​ങ്ങ​ള്‍​ക്ക്മ​റ്റു​ള്ള​വ​രി​ല്‍ നി​ന്ന് അ​ധി​ക​മാ​യി ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ളഅ​ണു​ബാ​ധ​യി​ല്‍ നി​ന്ന് വി​മു​ക്ത​രാ​യി​രി​ക്കും.

പ്രത്യേകം ശ്രദ്ധിക്കുക
1. കോ​വി​ഡി​നെ നേ​രി​ടാ​ന്‍ പ്ര​മേ​ഹ​ബാ​ധി​ത​ര്‍ മു​ന്‍​കൂ​ട്ടി ത​യാറെ​ടു​ക്കു​ക​യാ​ണു വേ​ണ്ട​ത്. ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​വ​ര്‍ ശ​രി​യാ​യി മ​ന​സിലാ​ക്ക​ണം. പ്ര​മേ​ഹം ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റെ ഓ​ണ്‍​ലൈ​നി​ലൂ​ടെ​യോ/​നേ​രി​ട്ടോ ബ​ന്ധ​പ്പെ​ട്ടി​ട്ട് പ്ര​മേ​ഹം ശ​രി​യാ​യി നി​യ​ന്ത്രി​ച്ചു നി​ർത്താ​ന്‍ ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക

2. ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍, സ​മീ​പ​ത്തു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ഒ​രാ​വ​ശ്യം വ​ന്നാ​ല്‍ പെ​ട്ടെ​ന്ന് പോ​കേ​ണ്ട ആ​ശു​പ​ത്രി, കൊ​വി​ഡ് ഹെ​ല്‍​പ്പ് ലൈ​ന്‍, ദി​ശ എ​ന്നി​വ​യു​ടെ ന​മ്പ​ര്‍ എ​പ്പോ​ഴും കാ​ണാ​വു​ന്ന ഒ​രു സ്ഥ​ല​ത്ത് എ​ഴു​തി വെ​യ്ക്ക​ണം.

3. പ്ര​മേ​ഹ​ത്തി​ന് ക​ഴി​ക്കേ​ണ്ട മ​രു​ന്നു​ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം വാ​ങ്ങി സൂ​ക്ഷി​ക്ക​ണം. മ​രു​ന്നു​ക​ള്‍ വാ​ങ്ങാ​നാ​യി കൂ​ടെ​ക്കൂടെ വീ​ടി​നു പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​യുംഒ​ഴി​വാ​ക്ക​ണം.

4. വീ​ട്ടി​ല്‍ വച്ചു​ത​ന്നെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് ഇ​ട​യ്ക്കി​ടെചെ​ക്ക് ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഉ​പ​ക​ര​ണ​മു​ണ്ടെ​ങ്കി​ല്‍
(ഗ്ലൂ​ക്കോമീ​റ്റ​ര്‍) ന​ന്നാ​യി​രി​ക്കും.

5. മാ​ന​സി​ക സംമ്മ​ര്‍​ദം ഒ​ഴി​വാ​ക്കാ​ന്‍ ഓ​രോ​രു​ത്ത​രും അ​വ​ര​വ​ര്‍​ക്ക് ഇ​ണ​ങ്ങു​ന്ന മാ​ര്‍​ഗങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം. സ​മാ​ധാ​ന​ത്തോ​ടെ ഇ​രി​ക്കാ​ന്‍ സ്വ​യം പ​രി​ശീ​ലി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​തി​നാ​യി പ്രൊഫ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല​റെ സ​മീ​പി​ക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്

Related posts

Leave a Comment