ഞാന്‍ മനസാവാചാ അറിയാത്ത കാര്യമാണ് ! വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ റിസ ആഗ്രഹിച്ചിരുന്നില്ല;ആരോപണങ്ങള്‍ക്ക് മറുപടിയുമായി കലാഭവന്‍ അന്‍സാര്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ റിസബാവയുടെ വേര്‍പാട് സിനിമാപ്രേമികളെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

എന്നാല്‍ റിസബാവയുടെ വേര്‍ പാടിന് പിന്നാലെ ചില വിവാദങ്ങളും അരങ്ങേറുകയുണ്ടായി. ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രം വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ റിസബാവ നിരസിച്ചിരുന്നു.

ഇതിന് പ്രേരണയായത് സുഹൃത്തായ മിമിക്രിക്കാരന്റെ വാക്കുകളായിരുന്നുവെന്നും അയാള്‍ താരത്തെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു ആലപ്പി അഷറഫ് ആരോപിച്ചത്.

ഇതിന് പിന്നാലെ റിസബാവയെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തായ മിമിക്രിക്കാരന്‍ കലാഭവന്‍ അന്‍സാര്‍ ആണെന്ന പ്രചരണവും നടന്നു.

എന്നാല്‍ ഇപ്പോള്‍ ഈ ആരോപണങ്ങളോടു പ്രതികരിക്കുകയാണ് അന്‍സാര്‍. റിസബാവയെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടു വന്നതും ജോണ്‍ ഹോനായിലേക്ക് എത്തിച്ചതും താനായിരുന്നുവെന്നാണ് അന്‍സാര്‍ പറയുന്നത്.

താന്‍ മനസാവാചാ അറിയാത്ത കാര്യമാണെന്നും അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അന്‍സാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

റിസബാവയും താനും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നുവെന്ന് അന്‍സാര്‍ പറയുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ റിസബാവ നാടക നടനായി.

ഈ അവസരത്തിലാണ് സുഹൃത്തുക്കളായ സിദ്ധിഖും ലാലും ഇന്‍ഹരിഹര്‍നഗര്‍ സിനിമ ചെയ്യാനൊരുങ്ങുന്നതിനെക്കുറിച്ച് അറിയുന്നത്.

അവരോട് താന്‍ റിസബാവയെക്കുറിച്ച് മുമ്പേ പറഞ്ഞിരുന്നുവെന്നും കഴിവുള്ള സുഹൃത്തുക്കളെ കൈപിടിച്ചു മുന്നോട്ട് നടത്തുന്ന ശീലം തനിക്ക് എപ്പോഴും ഉണ്ടെന്നും അന്‍സാര്‍ പറയുന്നു.

ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ രഘുവരന്റെ ഡേറ്റ് കിട്ടാതെ ഇരിക്കുകയായിരുന്നു സിദ്ധീഖും ലാലും പിന്നീടാണ് അവര്‍ തന്നോട് റിസയെ പ്രധാന വില്ലന്‍ ആക്കിയാലോ എന്ന് ചോദിക്കുന്നതെന്ന് അന്‍സാര്‍ പറയുന്നു.

തനിക്ക് ഇത് വലിയ സന്തോഷമായെങ്കിലും റിസബാവയ്ക്ക് വില്ലന്‍ കഥാപാത്രത്തോടു താല്‍പര്യമില്ലായിരുന്നു.ഇത് ചെയ്തില്ലെങ്കില്‍ പിന്നെ എവിടേയും നിന്നെ റെക്കമെന്റ് ചെയ്യില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചുവെന്നും അന്‍സാര്‍ പറയുന്നു.

റിസബാവയെ ഇന്‍ഹരിഹര്‍ നഗറിന്റെ അന്യഭാഷാ റീമേക്കുകളില്‍ നിന്നു താന്‍ തടഞ്ഞുവെന്ന് പറയുന്നത് മനസാവാചാ അറിയാത്ത കാര്യമാണെന്ന് അന്‍സാര്‍ പറയുന്നു.

മലയാള സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ റിസബാവയെ നിര്‍ബന്ധിച്ച ഞാന്‍ മറ്റു ഭാഷാചിത്രങ്ങളില്‍ വില്ലനായി അഭിനയിക്കേണ്ട എന്ന് പറയുമോയെന്നും അന്‍സാര്‍ ചോദിക്കുന്നു.

താന്‍ മനസിലാക്കിയടത്തോളം വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ റിസ ആഗ്രഹിച്ചിരുന്നില്ല അതാകാം പല ചിത്രങ്ങളും നിരസിച്ചത്.
താനൊരാള്‍ പറഞ്ഞതുകൊണ്ട് മാത്രം വളരെ സാമ്പത്തികലാഭം ഉണ്ടാകുന്ന അന്യാഭാഷാ ചിത്രങ്ങള്‍ നിരസിക്കാന്‍ മാത്രം ബുദ്ധിശൂന്യത ഒരാള്‍ക്കുണ്ടാകുമോയെന്നും അന്‍സാര്‍ ചോദിക്കുന്നു.

ഒരാളുടെ മരണശേഷം ഇങ്ങനെയൊക്കെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും സുഹൃത്തിന്റെ മരണം വച്ച് വിവാദമുണ്ടാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അന്‍സാര്‍ പറയുന്നു.

Related posts

Leave a Comment