കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട​ൽ, വൃ​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ത​ക​രാ​റ്, ഉ​ദ്ധാ​ര​ണ​ശേ​ഷി കു​റ​വ്; പ്രേമേഹ അനുബന്ധപ്രശ്നങ്ങൾ അവഗണിക്കരുത്


ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം എന്നിവയുടെ പ്ര​ധാ​ന കാ​ര​ണ​മാ​ണ് പ്ര​മേ​ഹം.​
വൃക്ക തകരാർ

കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട​ൽ, വൃ​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ത​ക​രാ​റ്, ഉ​ദ്ധാ​ര​ണ​ശേ​ഷി കു​റ​വ്, യോ​നീ​വ​ര​ൾ​ച്ച, ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ൾ എ​ന്നി​വ​യും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളാ​യി ഉ​ണ്ടാ​കാം.​

അസ്ഥിവേദന
പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ വി​റ്റാ​മി​ൻ സി,​ഡി എ​ന്നി​വ​യു​ടെ കു​റ​വുമൂ​ലം അ​സ്ഥി​വേ​ദ​ന​യും ഉ​ണ്ടാ​കും.

കോവിഡ്…ജാഗ്രത തുടരണം
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ പേ​രും പ്ര​മേ​ഹ​രോ​ഗി​ക​ളാ​ണ് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.​ അ​തി​നാ​ൽ പ്ര​മേ​ഹ​രോ​ഗി​ക​ൾ കോ​വി​ഡി​നെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.​

പ്രമേഹം സങ്കീർണമാകുന്നത്…
പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് 19 അ​ണു​ബാ​ധ​യു​ണ്ടാ​യാ​ൽ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വി​ൽ വ്യ​തി​യാ​ന​മു​ണ്ടാ​കു​ന്ന​തു കൊ​ണ്ട് പ്ര​മേ​ഹ​രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ൾ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഗ്ലൂക്കോസ് നില ശ്രദ്ധിക്കുക
​ * പ്ര​മേ​ഹ രോ​ഗി​ക​ൾ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് പ​തി​വാ​യി നി​രീ​ക്ഷി​ക്കു​ക.​

ഭക്ഷണം ക്രമീകരിക്കാം
* ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ​യും വ്യാ​യാ​മ​ത്തി​ലൂ​ടെ​യും മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യും പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ക.​

ശ്വാസംമുട്ടൽഅവഗണിക്കരുത്
* പ​നി,ചു​മ, ശ്വാ​സോ​ച്ച്വാ​സ​ത്തി​നു​ള്ള ബു​ദ്ധി​മു​ട്ട് എ​ന്നി​വയുണ്ടായാ​ൽ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം &
കേരള ഹെൽത്ത് സർവീസസ്

Related posts

Leave a Comment