ആഴ്ചയിൽ 150 മിനിറ്റ് നടക്കൂ… ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ചെലവേറിയ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാം


ഇ​ന്ത്യ​യി​ല്‍ 96% പ്ര​മേ​ഹ​രോ​ഗി​ക​ളി​ലും ടൈ​പ്പ് 2 പ്ര​മേ​ഹ​രോ​ഗ​മാ​ണ്. ജീ​വി​ത​ശൈ​ലി​ക​ളി​ല്‍ (ഭ​ക്ഷ​ണം, വ്യാ​യാ​മം, സ​മീ​കൃ​ത ആ​ഹാ​രം) മാ​റ്റം വ​രു​ത്തി​യാ​ല്‍ പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​നും ചി​ല​പ്പോ​ള്‍ സു​ഖ​പ്പെ​ടു​ത്താ​നും സാ​ധി​ച്ചേ​ക്കും.

പ്ര​മേ​ഹ​ം രോ​ഗം നി​യ​ന്ത്ര​ണവിധേയ​മാ​ണെ​ങ്കി​ല്‍ ചി​കി​ത്സാ ചെല​വ് ചു​രു​ക്കാ​നും ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ചെലവേറിയ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​നും സാ​ധി​ക്കു​ന്നു.

രോഗനിയന്ത്രണം
രോ​ഗ​ം, രോ​ഗ കാ​ര​ണ​ങ്ങ​ള്‍, സ​ങ്കീ​ര്‍​ണ​ത​ക​ള്‍, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍, ചി​കി​ത്സാ നി​ര്‍​ണ​യം, ചി​കി​ത്സാ രീ​തി​ക​ള്‍, ജീ​വി​ത​ശൈ​ലി​ക​ള്‍ എ​ന്നി​വ​യെ​പ്പ​റ്റി രോ​ഗി​ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഹെ​ല്‍​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്കും ന​ല്ല വി​ജ്ഞാ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​ം.

നി​ര​ന്ത​ര ബോ​ധ​വ​ത്ക​ര​ണം കൊ​ണ്ട് രോ​ഗ നി​യ​ന്ത്ര​ണ​വും രോ​ഗ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളും രോ​ഗ​നി​ര​ക്കും കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ​ല രാ​ജ്യ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കുന്നു.

ദുർമേദസ് അപകടം
ദു​ര്‍​മേ​ദ​സ് ഇ​ന്ത്യ​യി​ല്‍ കൂ​ടിവ​രി​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ തെ​ളി​യി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ പു​രു​ഷ​ന്മാ​രി​ല്‍ 5.24%വും ​സ്ത്രീ​ക​ളി​ല്‍ 7%വും 2030 ​ല്‍ ദു​ര്‍​മേ​ദ​സു​ള്ള​വ​രാ​യി​രി​ക്കു​മ​ത്രെ.

5 – 9 വ​യ​സ്സു​ള്ള കു​ട്ടി​ക​ളി​ല്‍ 10 – 8%വും 10 – 19 ​വ​യ​സു​ള്ള​വ​രി​ല്‍ 6.29% വും ദു​ര്‍​മേ​ദ​സു​ള്ള​വ​രാ​കു​മ്പോ​ള്‍ ജീ​വി​ത​ശൈ​ലീരോ​ഗ​മാ​യ പ്ര​മേ​ഹം വ​ര്‍​ധി​ക്കു​മെ​ന്നു​ള്ള​തി​നു സം​ശ​യ​മി​ല്ല​ല്ലോ.

പ്രമേഹസാധ്യത കുറയ്ക്കാം…
* ദു​ര്‍​മേ​ദ​സ് കു​റ​യ്ക്കു​ക
* കൂ​ടു​ത​ല്‍ വ്യാ​യാ​മം ചെ​യ്യു​ക (ആ​ഴ്ച​യി​ല്‍ 150 മി​നി​റ്റ് ന​ട​ക്ക​ണം)
* നാ​രു​ക​ള്‍ കൂ​ടു​ത​ലു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ക
* സ​മീ​കൃ​ത ആ​ഹാ​രം ശീലമാക്കാം(അ​പൂ​രി​ത ഫാ​റ്റി ആ​സി​ഡ് കൂ​ടു​ത​ലു​ള്ള എ​ണ്ണ​ക​ള്‍, ബദാം, മ​ത്സ്യം, മാം​സം എ​ന്നീ ആ​ഹാ​രകൂ​ട്ടു​ക​ള്‍),
* ഫാ​സ്റ്റ് ഫു​ഡ് ഉ​പ​യോ​ഗം നി​ര്‍​ത്തു​ക.

Teach the patient to treat his / her Diabetes. അതാ‌യത്… ‘ത​ന്ന​ത്താ​ന്‍ ചി​കി​ത്സി​ക്കാ​ന്‍ രോ​ഗി​യെ പ​ഠി​പ്പി​ക്കു​ക’ എ​ന്ന​താ​യി​രി​ക്ക​ണം പ്ര​മേ​ഹ​രോ​ഗ ചി​കി​ത്സ​യു​ടെ ആ​പ്ത​വാ​ക്യം.

വി​വ​ര​ങ്ങ​ൾ – ഡോ. കെ.പി. പൗലോസ് പ്രിൻസിപ്പൽ കൺസൾട്ടന്‍റ്, 

ജനറൽ മെഡിസിൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Related posts

Leave a Comment