ദിലീപിന്റെ മൊഴികള്‍ പാളി! ചോദ്യംചെയ്യലിനിടെ നടന്‍ പൊട്ടിക്കരഞ്ഞെന്ന് പോലീസ്; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് ഡോക്ടറുമെത്തി; ജനപ്രിയനായകന്റെ അറസ്റ്റിനുശേഷവും നാടകീയ രംഗങ്ങള്‍

fjfghതന്ത്രശാലിയായ ദിലീപിനും അവസാനം പാളി. തെളിവുകള്‍ നിരത്തിയുള്ള കുറ്റമറ്റ ചോദ്യത്തില്‍ തകര്‍ന്നുപോയി ഈ ജനപ്രിയ നായകന്‍ .നടി ഉപദ്രവിക്കപ്പെട്ട സംഭവം എപ്പോഴാണ് അറിഞ്ഞത്, ആരാണ് പറഞ്ഞത്? പോലീസിന്റെ ഈ ചോദ്യത്തിനു ദിലീപ് പറഞ്ഞ മൊഴി ഇതാണ്: ‘ഫെബ്രുവരി 18നു രാവിലെ നിര്‍മാതാവ് ആന്റോ ജോസഫ് ഫോണില്‍ വിളിച്ചു വിവരം പറഞ്ഞപ്പോഴാണ് ഞാന്‍ വിവരം അറിയുന്നത്’. പിന്നീട് ആന്റോജോസഫിന്റെ മൊഴി രേഖപ്പെടുത്തിയ സന്ദര്‍ഭത്തില്‍ ഇക്കാര്യം പൊലീസ് അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതാണ് ‘സംഭവം നടന്ന 17 നു രാത്രി 11.30 നു വിവരം അറിയിക്കാന്‍ പലതവണ ദിലീപിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.പിറ്റേന്നു രാവിലെ 9.30നു തിരികെ വിളിച്ചപ്പോള്‍ കാര്യം പറഞ്ഞു. തിരികെ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു’. രാവിലെ 9.30നു ദിലീപിന്റെ ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം 12 സെക്കന്‍ഡ് മാത്രമെന്നു പൊലീസ് മനസിലാക്കിയതോടെ ദിലീപിന്റെ മൊഴികള്‍ പെളിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം ആദ്യമായി അറിഞ്ഞത് രാവിലെ 9.30ന് ആന്റോ വിളിച്ചപ്പോള്‍ ആണെങ്കില്‍ ആ സംഭാഷണം 12 സെക്കന്‍ഡില്‍ അവസാനിക്കുമായിരുന്നില്ല എന്നു പൊലീസ് അനുമാനിച്ചു.

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനൊപ്പം സിനിമാ മേഖലയില്‍ നിന്നുള്ള മൂന്ന് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് സൂചന. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യംചെയ്യുകയാണ്. സംഭവ സമയം നടിയെ കാണാന്‍ ആന്റോ ജോസഫ് സംവിധായകന്‍ ലാലിന്റെ വീട്ടില്‍ എത്തിയവിവരം അറിഞ്ഞാണു ദിലീപ് തിരികെ വിളിച്ചത്; തിരികെ വിളിച്ചില്ലെങ്കില്‍ ആന്റോ ജോസഫ് സംശയിക്കാന്‍ സാധ്യതയുള്ളതിനാലാണു പേരിനെങ്കിലും വിളിക്കുകയും പെട്ടെന്നു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തത് എന്നീ നിഗമനങ്ങളിലും പോലീസ് എത്തി.ഇന്നലെ പുലര്‍ച്ചെ രഹസ്യകേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകള്‍ നിരത്തി പോലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ പൊട്ടിക്കരഞ്ഞ ദിലീപ് ഒരുഘട്ടത്തില്‍ ബോധക്ഷയം നടിച്ചും ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചെന്നാണു സൂചന. ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയ കേസിലെ നിര്‍ണായക അറസ്റ്റു വിവരം മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇന്നലെ സ്ഥിരീകരിച്ചത്. വ്യക്തിവൈരാഗ്യം മൂലമാണു നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ നല്‍കിയതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

2013ല്‍ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടക്കുന്നതിനിടയിലാണു ദിലീപ് ക്വട്ടേഷന്‍ സംബന്ധിച്ചു മുഖ്യപ്രതി സുനില്‍കുമാറിനോടു (പള്‍സര്‍ സുനി) സംസാരിച്ചത്. മറ്റു ചില നടന്മാര്‍ക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നതായി ചോദ്യംചെയ്യലില്‍ ദിലീപ് സമ്മതിച്ചു. പണത്തിനു പുറമെ ദിലീപിന്റെ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനില്‍കുമാറിനെ വശത്താക്കിയത്. നാലു വര്‍ഷം മുന്‍പു നടത്തിയ ഗൂഢാലോചന മുതലുള്ള വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണു പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിനു മുന്‍പു ക്വട്ടേഷന്‍ നടത്താന്‍ തൃശൂര്‍, ഗോവ എന്നിവിടങ്ങളില്‍ സുനി നടത്തിയ രണ്ടു നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ദിലീപ് നേരിട്ടും മാറിനിന്നും നടത്തിയ മുഴുവന്‍ ഗൂഢാലോചനകള്‍ക്കും അന്വേഷണസംഘം തെളിവുകള്‍ കണ്ടെത്തി.കേസില്‍ ആദ്യം അറസ്റ്റിലായ സുനില്‍കുമാര്‍ ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിക്കുന്നതായി ആരോപിച്ചു ദിലീപ് സമര്‍പ്പിച്ച പരാതിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ദിലീപ് ഉന്നയിച്ച കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു പൊലീസിനു ബോധ്യപ്പെട്ടതോടെ കുരുക്കു മുറുകി. അന്വേഷണം തന്നിലേക്കെത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പോലീസിനെ കബളിപ്പിക്കാനുള്ള നീക്കങ്ങള്‍ നാദിര്‍ഷയുമായി ചേര്‍ന്ന് ദിലീപ് ആസൂത്രണം ചെയ്തതെന്നാണു പോലീസ് നിഗമനം.

Related posts