കോടതി പറഞ്ഞു, നടപ്പാക്കും..! പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം; സീറ്റ് ബെല്‍റ്റും നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​സീ​റ്റി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ ഹെ​ൽ​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്നും സീ​റ്റ് ബെ​ൽ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ളി​ലെ എ​ല്ലാ യാ​ത്ര​ക്കാ​രും അ​ത് നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ര്‍​ദ്ദേ​ശം.

സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ പോ​ലീ​സ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി.

സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നും അ​തി​നാ​യി ബോ​ധ​വ​ൽ​ക്ക​ര​ണം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും ഡി​ജി​പി നി​ര്‍​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ബൈ​ക്കി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ഹെ​ല്‍​മെ​റ്റും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

Related posts