ആ പ്രമുഖർ ആരൊക്കെ..! ദി​ലീ​പി​നു സ​ന്ദ​ർ​ശ​ക വി​ല​ക്ക്; കു​ടും​ബ​ത്തി​നും പ്ര​മു​ഖ​ർ​ക്കും മാ​ത്രം അ​നു​മ​തി; നിയന്ത്രണങ്ങൾ മറികടന്ന് സന്ദർശകരെ അനുവദിച്ചതിൽ അന്വേഷണ സംഘത്തിന് പരാതി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​ലു​വ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​നു സ​ന്ദ​ർ​ശ​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. സി​നി​മാ​ക്കാ​രു​ടെ കൂ​ട്ട​സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നാ​ണു നി​യ​ന്ത്ര​ണം. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ്ര​ധാ​ന വ്യ​ക്തി​ക​ൾ​ക്കു മാ​ത്ര​മാ​യാ​ണ് സ​ന്ദ​ർ​ശ​നാ​നു​മ​തി ചു​രു​ക്കി​യ​തെ​ന്നും ഇന്നലെ എ​ട്ടു​പേ​ർ​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​താ​യും ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് ദി​ലീ​പി​ന് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച​തി​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സം​ഘം പ​രാ​തി​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

ഉ​ത്രാ​ട, തി​രു​വോ​ണ, അ​വി​ട്ട ദി​ന​ങ്ങ​ളി​ലും തു​ട​ർ​ന്നും നി​ര​വ​ധി പേ​ർ ദി​ലീ​പി​നെ കാ​ണാ​നാ​യി ആ​ലു​വ ജ​യി​ലി​ലെ​ത്തി​യി​രു​ന്നു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ദി​ലീ​പ് അ​റ​സ്റ്റി​ലാ​കു​ന്ന​ത് ജൂ​ലൈ 10നാ​ണ്. പി​ന്നീ​ട് റി​മാ​ൻ​ഡി​ലാ​യി 50 ദി​വ​സം ദി​ലീ​പ് ജ​യി​ലി​ൽ പി​ന്നി​ട്ടു. ഇ​തി​നി​ടെ, മൂ​ന്നു​വ​ട്ടം ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഈ ​കാ​ല​യ​ള​വി​ൽ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള പ്ര​മു​ഖ​രാ​രും ദി​ലീ​പി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ അ​ച്ഛ​ന്‍റെ ശ്രാ​ദ്ധ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദി​ലീ​പി​ന് അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​മ​തി കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ സം​വി​ധാ​യ​ക​നും ദി​ലീ​പി​ന്‍റെ ഉ​റ്റ സു​ഹൃ​ത്തു​മാ​യ നാ​ദി​ർ​ഷ​യാ​ണ് ആ​ദ്യം ആ​ലു​വ സ​ബ് ജ​യി​ലി​ലെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ഭാ​ര്യ കാ​വ്യാ മാ​ധ​വ​ൻ, മ​ക​ൾ മീ​നാ​ക്ഷി, കാ​വ്യ​യു​ടെ അ​ച്ഛ​ൻ എ​ന്നി​വ​ർ ഒ​രു​മി​ച്ചെ​ത്തി ദി​ലീ​പി​നെ ക​ണ്ടു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട ജ​യി​ൽ സ​ന്ദ​ർ​ശ​നം.

Related posts