ത​ന്‍റെ സ്വ​കാ​ര്യ​ത​ക്ക് ഭീ​ഷ​ണി​യാകും; മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ദി​ലീ​പി​ന് ന​ൽ​ക​രു​തെ​ന്ന് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ദി​ലീ​പി​ന് ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ന​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. മെ​മ്മ​റി കാ​ർ​ഡ് ദി​ലീ​പി​ന് ന​ൽ​കു​ന്ന​ത് ത​ന്‍റെ സ്വ​കാ​ര്യ​ത​ക്ക് ഭീ​ഷ​ണി​യു​ണ്ടാ​ക്കു​മെ​ന്ന് ന​ടി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തോ​ടൊ​പ്പം, കേ​സി​ൽ ക​ക്ഷി​ചേ​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ടി കോ​ട​തി​യി​ൽ അ​പേ​ക്ഷ​യും ന​ൽ​കി. നേ​ര​ത്തെ, ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സി​ലെ എ​ല്ലാ രേ​ഖ​ക​ളും ല​ഭി​ക്കാ​ന്‍ ത​നി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദി​ലീ​പ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

Related posts