അ​ന്തേ​വാ​സി ഗ​ർ​ഭി​ണി​യാ​ സംഭവം;  മ​ണ്ണാ​ർ​ക്കാ​ട്ടെ അ​ട​ച്ചു പൂ​ട്ടി​യ വ​നി​താ സം​ര​ക്ഷ​ണ​ കേ​ന്ദ്രത്തിനെതിരെ പ​രാ​തി​യു​മാ​യി കൂടുതൽ പേ​ർ

മ​ണ്ണാ​ർ​ക്കാ​ട്: അ​ന്തേ​വാ​സി ഗ​ർ​ഭി​ണി​യാ​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടി​യ മ​ണ്ണാ​ർ​ക്കാ​ട്ടെ വ​നി​ത സം​ര​ക്ഷ​ണ കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ര​നെ​തി​രെ പ​രാ​തി​യു​മാ​യി​കൂ​ടു​ത​ൽ അ​ന്തേ​വാ​സി​ക​ൾ രം​ഗ​ത്ത്. ര​ണ്ട് അ​ന്തേ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

കോ​ട​തി​പ്പ​ടി​യി​ലെ നാ​ഷ​ന​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ ഷെ​ൽ​ട്ട​ർ ഹോം ​ന​ട​ത്തി​പ്പു​കാ​ര​ൻ വേ​ണു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​ന്തേ​വാ​സി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി ഗ​ർ​ഭി​ണി​യാ​യെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ വ​നി​ത പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​റും സാ​മൂ​ഹി​ക ക്ഷേ​മ ബോ​ർ​ഡ് പ്രോ​ജ​ക്ട് മാ​നേ​ജ​രും സം​യു​ക്ത​മാ​യി സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര വീ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ മു​ണ്ടൂ​ർ മ​ഹി​ള മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി. സ്ഥാ​പ​നം ന​ട​ത്തി​പ്പു​കാ​ര​നെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

Related posts