ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത ത​ക​ർ​ക്കാ​ൻ ചി​ല​ർ  ശ്ര​മി​ക്കു​ന്നുവെന്ന്  രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

ത​ളി​പ്പ​റ​മ്പ്: ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​യെ ത​ക​ര്‍​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ജ​വ​ഹ​ര്‍ ബാ​ല​ജ​ന​വേ​ദി ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഓ​ര്‍​മ​പോ​ലു​മി​ല്ലാ​ത്ത ഇ​ന്ത്യ​യെ സ്വ​പ്‌​നം കാ​ണു​ന്ന അ​വ​ര്‍ കു​ട്ടി​ക​ള്‍ ഇ​ന്ത്യ​യു​ടെ യ​ഥാ​ര്‍​ഥ ച​രി​ത്രം പ​ഠി​ക്കാ​ന്‍ പോ​ലും പാ​ടി​ല്ലെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ധു​നി​ക ഭാ​ര​തം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ നെ​ഹ്‌​റു സ്വാ​ത​ന്ത്ര്യ സ​മ​ര രം​ഗ​ത്ത് വ​ഹി​ച്ച പ​ങ്കി​നെ ആ​ര്‍​ക്കും കു​റ​ച്ചു​കാ​ണാ​നാ​വി​ല്ലെ​ന്നും എം​പി പ​റ​ഞ്ഞു. ബ്ലോ​ക്ക് ചെ​യ​ര്‍​മാ​ന്‍ പി.​വി.​നാ​രാ​യ​ണ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​പു​ഴ ബ്ലോ​ക്ക് ചെ​യ​ര്‍​മാ​ന്‍ ട്രീ​സ ചെ​റു​പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി.​വി.​ജ​ലീ​ല്‍, ലി​ഷ ദീ​പ​ക്, ടി.​ജ​നാ​ര്‍​ദ്ദ​ന​ന്‍, പി.​കെ.​സ​ര​സ്വ​തി, മ​നോ​ജ് കൂ​വേ​രി, ഇ.​ടി.​രാ​ജീ​വ​ന്‍, ര​ജ​നി ര​മാ​ന​ന്ദ്, രാ​ജീ​വ​ന്‍ ക​പ്പ​ച്ചേ​രി, ബാ​ല​ജ​ന​വേ​ദി അം​ഗ​ങ്ങ​ളാ​യ ആ​ദി​ത്യ​ന്‍ കൃ​ഷ്ണ​ന്‍, അ​ന​ഘ, ജ​യ​രാ​ജ​ന്‍ പ​യ്യ​ന്നൂ​ര്‍, ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി.​മ​ഹേ​ഷ്, ഐ.​വി.​കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

Related posts