ആ​റു ദ​ശാ​ബ്ദ​ത്തോ​ളം വെ​ള്ളി​ത്തി​ര​യി​ൽ വി​സ്മ​യം തീ​ർ​ത്ത അ​തു​ല്യ പ്ര​തി​ഭ​! ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​ർ അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ദി​ലീ​പ് കു​മാ​ർ (98) അ​ന്ത​രി​ച്ചു. ന്യു​മോ​ണി​യ​യെ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: സൈ​റ ബാ​നു.

ആ​റു ദ​ശാ​ബ്ദ​ത്തോ​ളം വെ​ള്ളി​ത്തി​ര​യി​ൽ വി​സ്മ​യം തീ​ർ​ത്ത അ​തു​ല്യ പ്ര​തി​ഭ​യാ​ണ് വി​ട​വാ​ങ്ങി​യ​ത്. യൂ​സ​ഫ് ഖാ​നാ​ണ് ദി​ലീ​പ് കു​മാ​ർ എ​ന്ന പേ​രി​ൽ ബോ​ളി​വു​ഡി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തെ മു​ന്നോ​ട്ടു ന​യി​ച്ച​ത്. ആ​റു പ​തി​റ്റാ​ണ്ടാ​യി സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം 62 സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്.

1922 സി​സം​ബ​റി​ൽ പാ​ക്കി​സ്ഥാ​നി​ലെ പെ​ഷ​വാ​റി​ൽ ലാ​ല ഗു​ലാം സ​ർ​വാ​ർ ഖാ​ന്‍റെ 12 മ​ക്ക​ളി​ലൊ​രാ​ളാ​യാ​ണ് മു​ഹ​മ്മ​ദ് യൂ​സ​ഫ് ഖാ​ൻ ജ​നി​ച്ച​ത്.

പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ അ​ച്ഛ​നൊ​പ്പം എ​ട്ടാം വ​യ​സി​ൽ മു​ഹ​മ്മ​ദ് മും​ബൈ​യി​ലെ​ത്തി. 1944ൽ ​ദേ​വി​ക റാ​ണി നി​ർ​മി​ച്ച ജ്വാ​ർ ഭ​ട്ട എ​ന്ന സി​നി​മ​യി​ൽ നാ​യ​ക​നാ​യി ദി​ലീ​പ് കു​മാ​ർ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

പ്ര​ശ​സ്ത ഹി​ന്ദി സാ​ഹി​ത്യ​കാ​ര​ൻ ഭ​ഗ​വ​തി ച​ര​ൺ വ​ർ​മ​യാ​ണ് മു​ഹ​മ്മ​ദ് യൂ​സ​ഫ് ഖാ​ന്‍റെ പേ​ര് ദി​ലീ​പ് കു​മാ​ർ എ​ന്നാ​ക്കി​യ​ത്. ന​യാ ദൗ​ർ, മു​ഗ​ൾ ഇ ​ആ​സാം, ദേ​വ്‌​ദാ​സ്, റാം ​ഔ​ർ ശ്യാം, ​അ​ൻ​ഡാ​സ്, മ​ധു​മ​തി, ഗം​ഗാ യ​മു​ന തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ സി​നി​മ​ക​ൾ. 1998ൽ ​പു​റ​ത്തി​റ​ങ്ങി​യ “ക്വി​ല’ ആ​ണ് അ​വ​സാ​ന ചി​ത്രം.

രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളി​ൽ പ​ല​തും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. 1991-ൽ ​പ​ത്മ​ഭൂ​ഷ​ൻ സ​ൽ​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. 1994-ൽ ​ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡും ദി​ലീ​പ് കു​മാ​റി​ന് ല​ഭി​ച്ചു. 2015-ൽ ​പ​ത്മ​വി​ഭൂ​ഷ​ൻ ന​ൽ​കി​യും രാ​ജ്യം ആ​ദ​രി​ച്ചു.

ഫി​ലിം​ഫെ​യ​റി​ല്‍ എ​ട്ടു ത​വ​ണ മി​ക​ച്ച ന​ട​നാ​യി ദി​ലീ​പ് കു​മാ​ർ. 1998-ൽ ​പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ നി​ഷാ​ൻ ഇ ​ഇം​തി​യാ​സ് ന​ൽ​കി പാ​ക്കി​സ്ഥാ​നും ദി​ലീ​പ്കു​മാ​റി​നെ ആ​ദ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment