മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിയോ? വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമറിയിക്കാന്‍ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് പ്ര​തി​യാ​യ ദി​ലീ​പി​നു ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​ത് സു​പ്രീം​കോ​ട​തി നീ​ട്ടി. ദൃ​ശ്യ​ങ്ങ​ൾ ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് സു​പ്രീം കോ​ട​തി തീ​രു​മാ​നം ദീ​ർ​ഘി​പ്പി​ച്ച​ത്.

ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് കേ​സി​ലെ രേ​ഖ​യാ​ണോ തൊ​ണ്ടി​മു​ത​ൽ ആ​ണോ എ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നാ​യി​ല്ല. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ തീ​രു​മാ​ന​മ​റി​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചു​വേ​ണം ഉ​ത്ത​രം പ​റ​യാ​നെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ന്‍റെ ഭാ​ഗ​മാ​യ രേ​ഖ​ക​ൾ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ത​നി​ക്കു ന​ൽ​ക​ണ​മെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് ദി​ലീ​പ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts