ദിലീപ് പേരിൽ മാറ്റം വരുത്തിയോ…?

സി​നി​മാ മേ​ഖ​ല​യി​ൽ എ​ത്തു​ന്പോ​ൾ പു​തി​യ പേ​രു സ്വീ​ക​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ന​ട​ന്മാ​രും ന​ടി​മാ​രും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത​ര​ല്ല. സി​നി​മ​യി​ൽ മാ​ത്ര​മാ​യി​രി​ക്കും ഈ ​പേ​രു​മാ​റ്റം. പേ​രു​മാ​റാ​തെ ത​ന്നെ സ്പെ​ല്ലിം​ഗി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തും മ​റ്റൊ​രു രീ​തി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ൻ​മാ​ർ മാ​ത്ര​മ​ല്ല സം​വി​ധാ​യ​ക​രും മു​ൻ​പ​ന്തി​യി​ലാ​ണ്. സം​ഖ്യാ​ശാ​സ്ത്ര​വും ജ്യോ​തി​ഷ​വു​മൊ​ക്കെ​യാ​ണ് ഇ​ത്ത​രം സ്പെ​ല്ലിം​ഗ് മാ​റ്റ​ത്തി​നു പി​ന്നി​ൽ.

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പാ​ണ് ഇ​ക്കൂ​ട്ട​രി​ൽ ഏ​റ്റ​വും ഒ​ടു​വി​ലെ​ത്തി​യ ആ​ൾ. കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ലാ​ണ് ദി​ലീ​പി​ന്‍റെ പേ​രി​ലെ സ്പെ​ല്ലിം​ഗി​ൽ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. DILEEP എ​ന്ന​തി​ന് പ​ക​രം DILIEEP എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഈ ​മാ​റ്റം സി​നി​മ​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണോ അ​തോ ഔ​ദ്യോ​ഗി​ക​മാ​യാ​ണോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. ഗോപാലകൃഷ്ണൻ എന്നാണ് ദിലീപിന്‍റെ യഥാർഥ പേര്. കേ​ശു ഈ ​വീ​ടി​ന്‍റെ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് നാ​ദി​ർ​ഷ ആ​ണ്. സ്വാ​സി​ക​യാ​ണ് നാ​യി​ക. ഉ​ർ​വ​ശി ഒ​രു പ്ര​ധാ​ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Related posts