പ്ര​തി​ശ്രു​ത വ​ധു​വി​ന്‍റെ ആ​ത്മ​ഹ​ത്യ! പ്ര​തി​ശ്രു​ത വ​ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി; സംഭവം മഞ്ചേരിയില്‍

മ​ഞ്ചേ​രി: വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ശ്രു​ത വ​ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. തി​രൂ​ര​ങ്ങാ​ടി മൂ​ന്നി​യൂ​ർ കു​ന്ന​ത്ത്പ​റ​ന്പി​ൽ താ​ഴെ പേ​ച്ചേ​രി വി​ഷ്ണു​വി (23)ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി കെ.​പി ജോ​ണ്‍ ത​ള്ളി​യ​ത്. വെ​ളി​മു​ക്ക് പ​ടി​ക്ക​ൽ പൊ​റാ്ട്ടു​മാ​ട്ടി​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൾ സം​ഗീ​ത (21) യാ​ണ് സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. 2019 ഡി​സം​ബ​ർ എ​ട്ടി​നാ​ണ് സം​ഭ​വം.

വി​ഷ്ണു​വി​ന്‍റെ​യും സം​ഗീ​ത​യു​ടെ​യും വി​വാ​ഹം 2020 ഏ​പ്രി​ൽ 11ന് ​ന​ട​ത്താ​ൻ ഇ​രു​വീ​ട്ടു​കാ​രും ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്പ​തി​നു നി​ശ്ച​യി​ച്ചി​രു​ന്നു. വി​വാ​ഹ നി​ശ്ച​യ ശേ​ഷം വി​ഷ്ണു വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും ത​ന്നോ​ടൊ​പ്പം പു​റ​ത്തു പോ​കാ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

ഇ​തു ഭാ​ര്യ വീ​ട്ടു​കാ​ർ വി​ല​ക്കി​യ​തോ​ടെ വി​ഷ്ണു അ​സ​ഭ്യം പ​റ​യു​ക​യും ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​ലു​ള്ള മ​നോ​വി​ഷ​മം മൂ​ലം സം​ഗീ​ത ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. പ​ര​പ്പ​ന​ങ്ങാ​ടി ജെഎഫ്സി​എം കോ​ട​തി യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts