സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ദാവൂദ് ? സ്വപ്‌നയും സരിതും ചെറുമീനുകള്‍ എന്നു സൂചന; പുതിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്…

നയതന്ത്ര പാഴ്‌സല്‍ ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇ പൗരന്‍ ‘ദാവൂദ് അല്‍ അറബി’യെന്ന് വിവരം. കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസാണ് ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്.

കസ്റ്റംസ്,എന്‍ഐഎ,എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണ് റമീസ് ദാവൂദ് എന്ന പേര് പരാമര്‍ശിച്ചത്.

എന്നാല്‍ ഇത് യഥാര്‍ഥ പേരാണോ എന്ന് വ്യക്തമല്ല. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പേരും ഇതിനിടയ്ക്ക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരുന്നു. ഇതും സംശയത്തിനിടയാക്കുന്നു.

പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് സമര്‍പ്പിച്ച കോഫെപോസ നിയമം രഹസ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനല്‍ വാര്‍ത്തകളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ.

എന്നാല്‍ മറ്റൊരു പ്രതി സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസല്‍ എന്നിവര്‍ക്കു വേണ്ടിയാണു റമീസ് സ്വര്‍ണക്കടത്തു നടത്തുന്നതെന്നു മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണത്തിനു പിടിവീണാല്‍ സരിത് കുറ്റം ഏല്‍ക്കണമെന്നായിരുന്നു നിബന്ധന. അതിന് പ്രതിഫലവും റമീസ് ഉറപ്പു നല്‍കിയിരുന്നു.

പരമാവധി ശിക്ഷ ഒരു വര്‍ഷത്തെ കരുതല്‍ തടവാണെന്നും ഡല്‍ഹിയില്‍ സ്വാധീനം ചെലുത്തി ആറു മാസം കഴിയുമ്പോള്‍ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് അറിയിച്ചു.

ഒരു ഘട്ടത്തിലും കൊടുവള്ളി ബന്ധവും തന്റെയും സന്ദീപിന്റെയും പേരും വെളിപ്പെടുത്തരുതെന്നും റമീസ് പറഞ്ഞു. തങ്ങള്‍ പുറത്തുണ്ടായാല്‍ മാത്രമേ പിഴയടച്ചു കേസ് ഒതുക്കാന്‍ കഴിയൂ.

അന്വേഷണ സംഘത്തിന്റെ സമ്മര്‍ദമുണ്ടായാലും ദുബായ് സ്വദേശി ദാവൂദ് അല്‍ അറബിയും മലയാളിയായ ഫൈസല്‍ ഫരീദുമാണു കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നതെന്നു മൊഴി നല്‍കാനും റമീസ് നിര്‍ബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നല്‍കി.

തടഞ്ഞുവച്ച പാഴ്‌സല്‍ കസ്റ്റംസ് തുറന്നു പരിശോധിക്കും മുന്‍പു റമീസ് പെരിന്തല്‍മണ്ണയിലേക്കു മടങ്ങി. ജൂലൈ 3 നു രാത്രി സ്വപ്നയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന സരിത്തും സന്ദീപും അറസ്റ്റിലായാല്‍ സത്യം തുറന്നു പറയാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദാവൂദ് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍.

Related posts

Leave a Comment