അ​ഭി​ന​യി​ക്കാ​നു​ള്ള ആ​ഗ്ര​ഹത്തോടൊപ്പം പണവും ആവശ്യമെന്ന് ബീനാ ആന്‍റണി


ഇ​ന്ന് ഒ​രു​പാ​ട് യു​വാ​ക്ക​ള്‍ ടി​വി സീ​രി​യ​ലി​ന്‍റെ ഭാ​ഗ​മാ​വാ​ന്‍ വ​രു​ന്നു​ന്നു​ണ്ട്. അ​വ​രൊ​ക്കെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​ണ്ട്. പ​ക്ഷേ പ​ഴ​യ രീ​തി​യി​ലു​ള്ള ആ​വേ​ശ​മൊ​ന്നും ഇ​വ​രി​ല്‍ പ്ര​ക​ട​മ​ല്ല.

എ​ല്ലാ​വ​രും പെ​ട്ടെ​ന്നു​ള്ള പ്ര​ശ​സ്തി​ക്ക് പി​റ​കേ​യ​ുള്ള ഓ​ട്ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​ത്തി​നി​ടെ ഞാ​ന്‍ സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് ഇ​ട​വേ​ള എ​ടു​ത്തി​ട്ടു​ള്ള​ത്.

അ​ത് എ​ന്‍റെ പ്ര​സ​വ​ത്തി​ന്‍റെ സ​മ​യ​ത്ത് മാ​ത്ര​മാ​ണ്. അ​തും പ​ര​മാ​വ​ധി മൂ​ന്ന് മാ​സം മാ​ത്ര​മാ​ണ് അ​വ​ധി​യെ​ടു​ത്ത​ത്. ഇ​പ്പോ​ഴ​ത്തെ ചെ​റു​പ്പ​ക്കാ​ര്‍​ക്കൊ​ന്നും സ്ഥി​ര​ത​യി​ല്ല എ​ന്ന് പ​റ​യേ​ണ്ടി വ​രും.

15 വ​ര്‍​ഷ​ത്തോ​ളം ഞാ​ന്‍ നാ​യി​കാ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ചെ​യ്ത​ത്. പി​ന്നീ​ട് അ​ത് മാ​റി സ​പ്പോ​ര്‍​ട്ടിം​ഗ് റോ​ളാ​യി. മാ​റ്റം ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണ്. ഇ​പ്പോ​ള്‍ നി​ര​വ​ധി ക​ഥാ​പാ​ത്രം എ​നി​ക്ക് ചെ​യ്യാ​നാ​യി ല​ഭി​ക്കു​ന്നു​ണ്ട്.

അ​തെ​ല്ലാം അ​ഭി​ന​യി​ക്കാ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടും പ​ണം ആ​വ​ശ്യ​മു​ള്ള​ത് കൊ​ണ്ടും ചെ​യ്യു​ന്ന​താ​ണ്. -ബീ​ന ആ​ന്‍റ​ണി

Related posts

Leave a Comment