ഒടുവില്‍ ദിവ്യ ദര്‍ശിനി വിവാഹ മോചിതയാകുന്നു

തമിഴ് താരം ദിവ്യദര്‍ശിനിയും ഭര്‍ത്താവ് ശ്രീകാന്ത് രവിചന്ദ്രനും വിവാഹ മോചിതരാകുന്നു. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ പ്രശസ്തയായ ദിവ്യ പവര്‍പാണ്ടി സിനിമയില്‍ നായികയായിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയും ശ്രീകാന്തും വിവാഹിതരായത്. 2014ലായിരുന്നു വിവാഹം. ഒരു വര്‍ഷമായി ഇവര്‍ പിരിയുകയാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും ഇവര്‍ ചെന്നൈ കുടുംബ കോടതിയില്‍ ഇപ്പോള്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.

Related posts