‘ക​ണ്ണ​വം ഇ​നി കാ​മ​റ​ക്ക​ണ്ണി​ൽ’..!  രാഷ്ട്രീയ സംഘർഷം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കൂത്ത് പറമ്പ് നൂറോളം കാമറക്കണ്ണുകളുടെ നിരീക്ഷണത്തിൽ

കൂ​ത്തു​പ​റ​മ്പ്: സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളെ​യും സി​സി​ടി​വി കാ​മ​റാ വ​ല​യ​ത്തി​ലാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ക​ണ്ണ​വം പോ​ലീ​സ്. എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ട്ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നൂ​റോ​ളം കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് പോ​ലീ​സ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളെ​യും കാ​മ​റ​ക്ക​ണ്ണി​ലാ​ക്കു​ന്ന​ത്. സം​ഘ​ർ​ഷ സാ​ധ്യ​താ മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നൂ​റോ​ളം കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ൽ ഇ​രു​പ​ത് കാ​മ​റ​ക​ൾ ഇ​തി​ന​കം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു.​

സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളാ​യ മാ​ന​ന്തേ​രി, ചി​റ്റാ​രി​പ്പ​റ​മ്പ്, പൂ​വ​ത്തി​ൻ കീ​ഴി​ൽ, ക​ണ്ണ​വം, ചെ​റു​വാ​ഞ്ചേ​രി, തൊ​ടീ​ക്ക​ളം, കോ​ള​യാ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ലും ജം​ഗ്ഷ​നു​ക​ൾ, ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ, സ്കൂ​ൾ പ​രി​സ​രം, വി​വി​ധ പാ​ർ​ട്ടി ഓ​ഫീ​സു​ക​ളു​ടെ പ​രി​സ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും കാ​മ​റ സ്ഥാ​പി​ക്കും.

ഓ​രോ ടൗ​ണു​ക​ളി​ലും പ​ത്തി​ലേ​റെ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ഉ​ത്സ​വ​ങ്ങ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കു​മ്പോ​ൾ ഇ​വി​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക കാ​മ​റ സ്ഥാ​പി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ക​ണ്ണ​വം വെ​ളു​മ്പ​ത്ത് മ​ഖാം ഉ​റൂ​സ് ന​ട​ന്ന വേ​ള​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.

വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ​ക്ക് പു​റ​മെ അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ്ര​വാ​സി വ്യ​വ​സാ​യി ആ​യ പൂ​വ​ത്തി​ൻ​കീ​ഴി​ലെ അ​ബു സ​ക്ക​റി​യ പ​ദ്ധ​തി​ക്ക് മി​ക​ച്ച സ​ഹാ​യം ന​ല്കി​യി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ത​ട​യി​ടാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ക​ണ്ണ​വം എ​സ് ഐ ​കെ.​വി.​ഗ​ണേ​ഷ് പ​റ​ഞ്ഞു.

 

Related posts