ക്ലിനിക്കിൽ ഡോക്ടർക്ക് നേരെ ആക്രമണം; കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി

ക്ലി​നി​ക്കി​ൽ ഡോ​ക്ട​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ടാ​ഗോ​ർ ഗാ​ർ​ഡ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ ഏ​രി​യ​യി​ലെ ക്ലി​നി​ക്കി​ൽ 40 വ​യ​സ്സു​ള്ള ഡോ​ക്ട​റെ​യാ​ണ് ഒ​രാ​ൾ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്.

സം‍​ഭ​വ ദി​വ​സം ഒ​രാ​ൾ ഡോ​ക്ട​ർ സം​ഗ​യ് ബൂ​ട്ടി​യ​യു​ടെ ക്ലി​നി​ക്കി​ലെ​ത്തി കെ​ട്ടി​ട​ത്തി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ വെ​ച്ച് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (വെ​സ്റ്റ്) വി​ചി​ത്ര വീ​ർ പ​റ​ഞ്ഞു.

ഡോ ​ബൂ​ട്ടി​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ഒ​രു ക്ലി​നി​ക്ക് ന​ട​ത്തു​ക​യാ​ണ്. മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം.

സം​ഭ​വ​ത്തി​ന് ശേ​ഷം അ​ക്ര​മി സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഡോ​ക്ട​ർ​ക്ക് ഒ​ന്നി​ല​ധി​കം കു​ത്തു​ക​ളു​ണ്ടെ​ന്നും അ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​യെ പി​ടി​കൂ​ടാ​ൻ ഒ​ന്നി​ല​ധി​കം സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment