സ്കൂൾ കാലഘട്ടത്തിലെ പ്രണയം; 69 വർഷത്തെ ദാമ്പത്യം; ജീവിതത്തിലും മരണത്തിലും പിരിയാതെ ദമ്പതികൾ

ചി​ല വാ​ർ​ത്ത​ക​ൾ വാ​യി​ച്ചാ​ൽ അ​റി​യാ​തെ ക​ണ്ണ് നി​റ​ഞ്ഞു പോ​കാ​റു​ണ്ട്. അ​ത്ത​ര​മൊ​രു വാ​ർ​ത്ത ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യു​ക​യു​ണ്ടാ​യി.

69 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​നൊ​ടു​വി​ൽ വി​ർ​ജീ​നി​യ, ടോ​മി സ്റ്റീ​വ​ൻ​സ് ദ​മ്പ​തി​ക​ളു​ടെ വേ​ർ​പാ​ടി​ന്‍റെ ക​ഥ എ​ല്ലാ​വ​രെ​യും നൊ​മ്പ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. 

ഹെെ​സ്കൂ​ൾ പ​ഠി​ക്കു​മ്പോ​ൾ മു​ത​ലു​ള്ള സൗ​ഹൃ​തം. അ​ത് പി​ന്നെ പ്ര​ണ​യ​മാ​യി മാ​റി. അ​വ​സാ​നം വി​വാ​ഹ​ത്തി​ലേ​ക്കും എ​ത്തി. വി​ർ​ജീ​നി​യ​യു​ടെ​യും, ടോ​മി സ്റ്റീ​വ​ൻ​സി​ന്‍റെ​യും പ്ര​ണ​യം ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്നി​ല്ല.

പ​ര​സ്പ​രം സ്നേ​ഹി​ച്ചും പി​ണ​ങ്ങി​യും ഇ​ണ​ങ്ങി​യും അ​വ​ർ ത​മ്മി​ലു​ള്ള ജീ​വി​തം മ​നോ​ഹ​ര​മാ​യി മു​ന്നോ​ട്ട് പോ​യി. കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞു ഇ​രു​വ​രും വ​യ​സാ​യി. പ്രായമേറെ ചെന്നിട്ടും ആ ​പ്ര​ണ​യ​ത്തി​നു ഉ​ല​ച്ചി​ലു​ക​ൾ സം​ഭ​വി​ച്ചി​ല്ല.

ഇ​രു​വ​രു​ടെ​യും അ​വ​സാ​ന കാ​ല​ത്ത് ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ നി​ന്നു​മു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. മ​ര​ണ​ക്കി​ട​ക്ക​യി​ലും പ​ര​സ്പ​രം കെെ​ക​ൾ കോ​ർ​ത്ത് പി​ടി​ച്ച് കി​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ ക​ര​യാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല.

91 കാരനായ ടോമി സ്റ്റീവൻസ് ഇവരുടെ 69 -ാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്‍റെ തലേദിവസമാണ് മരണപ്പെട്ടത്. സെപ്റ്റംബർ 8 -നായിരുന്നു ഇത്. 

ഇദ്ദേഹത്തിന്‍റെ  മരണശേഷം ഒമ്പത് ദിവസങ്ങൾ കഴിഞ്ഞ് അതെ വയസിൽ  വിർജീനിയയും ടോമി സ്റ്റീവൻസിന്‍റെ അരികിലേക്ക് യാത്രയായി

 

Related posts

Leave a Comment