കാര്‍ഷിക സമൃദ്ധിയുടെ നേര്‍ക്കാഴ്ചയായി സമൃദ്ധി ! ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം…

ചലച്ചിത്ര രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ ഹരി പി നായര്‍ രചനയും സംവിധാനവും അവതരണവും നിര്‍വഹിച്ച സമൃദ്ധി എന്ന കാര്‍ഷിക ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.

വയലേലകളില്‍ വിളവിന്റെ വസന്തമൊരുക്കുന്ന വിഭവസമൃദ്ധിയുടെ നേര്‍ക്കാഴ്ചയാണ് ഈ കലാസൃഷ്ടിയിലൂടെ നമുക്കു കാണാന്‍ സാധിക്കുന്നത്.

തൃശൂര്‍ വെങ്ങിണിശ്ശേരി സ്വദേശികളായ സന്തോഷ്, സനോജ് എന്നീ സഹോദരങ്ങള്‍ കാര്‍ഷിക രംഗത്തും ക്ഷീര വ്യവസായ രംഗത്തും നടത്തിയ വിജയകരമായ മുന്നേറ്റത്തിന്റെ വിശേഷങ്ങള്‍ സമൃദ്ധിയില്‍ പറയുന്നു.

തൃശൂര്‍ കുട്ടനെല്ലൂര്‍ ചിലങ്ക പാടത്ത് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ഗവ. ചീഫ് വിപ്പ് കെ.രാജന്‍ ടി.എന്‍.പ്രതാപന്‍ എം പി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ‘കൊയ്ത്തുത്സവ’ത്തിന്റെ വിശേഷങ്ങളും ഈ ഡോക്യുമെന്ററിയെ സമൃദ്ധമാക്കുന്നു.

സിബിന്‍ സണ്ണിയാണ് കാമറ, എഡിറ്റിംഗ് വികാസ് അല്‍ഫോന്‍സ്. റിനില്‍ ഗൗതമിന്റെ സംഗീതത്തില്‍ ശ്രീകാന്ത് രാജപ്പന്‍, ചിത്തിര സനോജ് എന്നിവര്‍ ചേര്‍ന്നാണ് സമൃദ്ധിയുടെ ശീര്‍ഷക ഗാനം ആലപിച്ചിരിക്കുന്നത്.

Related posts

Leave a Comment