ഗെ​യി​ൽ പൈ​പ്പു​ലൈ​നി​ൽ ഗ്യാ​സ് റെ​ഡി; തൃ​ശൂ​ർ ജി​ല്ല​യി​ൽ അ​ഞ്ചു സ​ബ് സ്റ്റേ​ഷ​നു​ക​ൾ ഒ​രു​ങ്ങു​ന്നു


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​ന്ധ​നം ല​ഭ്യ​മാ​ക്കു​ന്ന ഗെ​യി​ൽ പൈ​പ്പു​ലൈ​നി​ൽ ഗ്യാ​സ് നി​റ​ച്ചു. വീ​ടു​ക​ളി​ലും പ​ന്പു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഗ്യാ​സ് എ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. തൃ​ശൂ​ർ ജി​ല്ല​യി​ൽ അ​ഞ്ചു സ​ബ് സ്റ്റേ​ഷ​നു​ക​ളാ​ണു സ​ജ്ജ​മാ​ക്കു​ന്ന​ത്.

കൊ​ച്ചി- കൂ​റ്റ​നാ​ട്- ബം​ഗ​ളൂ​രു- മം​ഗ​ളൂ​രു പ്ര​കൃ​തി വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യ കൊ​ച്ചി- കൂ​റ്റ​നാ​ട് പൈ​പ്പ് ലൈ​നി​ലാ​ണു ക​ഴി​ഞ്ഞ​ദി​വ​സം ഗ്യാ​സ് നി​റ​ച്ച​ത്. 96 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഈ ​പൈ​പ്പു​ലൈ​നി​ന്‍റെ പ​ണി 2018 ജൂ​ണി​ൽ പൂ​ർ​ത്തി​യാ​യ​താ​ണ്.

കൂ​റ്റ​നാ​ട് – വാ​ള​യാ​ർ പൈ​പ്പ് ലൈ​നി​ലും വൈ​കാ​തെ​ത​ന്നെ ഗ്യാ​സ് നി​റ​യ്ക്കും. ത​മി​ഴ്നാ​ട് മേ​ഖ​ല​യി​ലു​ള്ള പ​ണി​ക​ൾ വൈ​കാ​തെ​ത​ന്നെ തു​ട​ങ്ങും. മൊ​ത്തം 4,700 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്.

കൊ​ച്ചി​യി​ലും കോ​യ​ന്പ​ത്തൂ​രി​ലും നി​ര​വ​ധി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​കൃ​തി​വാ​ത​കം ല​ഭ്യ​മാ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രി​ക​യാ​ണ്. എ​ന്നാ​ൽ സ​ബ് സ്റ്റേ​ഷ​നു​ക​ളു​ടേ​യും പ​ന്പു​ക​ളു​ടേ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

പൂ​ർ​ത്തി​യാ​യാ​ൽ പൈ​പ്പു​ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫ്ളാ​റ്റു​ക​ളി​ൽ കു​ടി​വെ​ള്ള പൈ​പ്പു​ലൈ​ൻ മാ​തൃ​ക​യി​ൽ ഗ്യാ​സ് പൈ​പ്പു​ലൈ​ൻ ല​ഭ്യ​മാ​കും. വീ​ടു​ക​ളി​ലേ​ക്കു​ള്ള ഗ്യാ​സ് വി​ത​ര​ണ​ത്തി​നു തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​ത്ത​ൻ​വേ​ലി​ക്ക​ര, പൂ​മം​ഗ​ലം, കാ​റ​ളം, അ​ന്ന​ക​ര, ചൊ​വ്വ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു സ​ബ് സ്റ്റേ​ഷ​നു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ചൊ​വ്വ​ന്നൂ​ർ സ​ബ് സ്റ്റേ​ഷ​നി​ൽ​നി​ന്നു ഗു​രു​വാ​യൂ​ർ, കു​ന്നം​കു​ളം മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഗ്യാ​സ് ല​ഭ്യ​മാ​ക്കാ​നാ​കും.

അ​ന്ന​ക​ര സ​ബ് സ്റ്റേ​ഷ​ൻ സ​ജ്ജ​മാ​യാ​ൽ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ത്തും കാ​റ​ളം സ​ബ് സ്റ്റേ​ഷ​ൻ ത​യാ​റാ​യാ​ൽ ഇ​രി​ങ്ങാ​ല​ക്കു​ട മേ​ഖ​ല​യി​ലും ഗ്യാ​സ് വി​ത​ര​ണം ന​ട​ത്താ​നാ​കും.

Related posts

Leave a Comment