ചാലക്കുടിയിൽ അഞ്ച് തെരുവുനായ്ക്കളും രണ്ടുപൂച്ചയും തെരുവിൽ ചത്ത നിലയിൽ; കേക്കിൽ വിഷം നൽകി കൊന്നതാണോയെന്ന് സംശയം

സ്വന്തം ലേഖകൻ

ചാ​ല​ക്കു​ടി: സർക്കാർ താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തെ​രു​വ് നാ​യ​ക​ളു​ടെ​യും പൂ​ച്ച​ക​ളു​ടെ​യും ജ​ഡ​ങ്ങ​ൾ കാ​ണ​പ്പെ​ട്ടു.

അ​ഞ്ച് തെ​രു​വ് നാ​യ​ക​ളും ര​ണ്ട് പൂ​ച്ച ക​ളു​മാ​ണ് റോ​ഡി​ൽ ച​ത്ത് കി​ട​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി ജ​ഢ​ങ്ങ​ൾ ക​ണ്ട​ത്.

നാ​ട്ടു​കാ​ർ വി​വ​രമ​റി​യി​ച്ച​തുസ​രി​ച്ച് ന​ഗരസ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി ജ​ഡ​ങ്ങ​ൾ വെ​റ്റി​ന​റി ആ ​ശൂ​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ജ​ഢ​ങ്ങ​ൾ മ​ണ്ണു​ത്തി വെ​റ്റി​ന​റി സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലേ​ക്ക് പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി.

ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചാണ് മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കുക.പൂ​ച്ച​ക​ളു​ടെ ദേ​ഹ​ത്ത് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തെ​രു​വ് നാ​യ​ക​ൾ ച​ത്ത കി​ട​ന്ന സ്ഥ​ല​ത്ത് കേ​ക്കി​ന്‍റെ അ​വി​ശി​ഷ്ട​ങ്ങ​ൾ കാ​ണ​പ്പെ​ട്ടി​രു​ന്നു.

തെ​രു​വ് നാ​യ​ക​ൾ ഈ ​പ​രി​സ​ര​ത്ത് നി​ര​വ​ധി ഉ​ണ്ടാ​യി​രു​ന്നു ഇ​തി​നാ​ൽ ആ​രെ​ങ്കി​ലും വി​ഷം ന​ൽ​കി കൊ​ന്ന​താ​ണൊ യെ​ന്ന് സം​ശ​യ​മു​ണ്ട്.

Related posts

Leave a Comment